ഭാര്യ ഉണ്ടായിരിക്കെ ഗർഭിണിയാക്കി വിവാഹം കഴിച്ചു; മദമ്പട്ടി രംഗരാജിന് 12 കോടി നഷ്‌ടം ഉണ്ടായതെങ്ങനെ?

Last Updated:
ജൂലൈ മാസത്തിലാണ് നിറവയറുമായി നിൽക്കുന്ന ജോയിയുടെ നെറുകയിൽ രംഗരാജ് സിന്ദൂരം ചാർത്തുന്നത്
1/6
വിവാഹവും ഗർഭവും ഒരേസമയം പ്രഖ്യാപിച്ചവരാണ് നടനും പ്രമുഖ ഷെഫുമായ മദമ്പട്ടി രംഗരാജും കോസ്റ്റിയൂം ഡിസൈനർ ആയ ജോയ് ക്രിസിൽഡയും. ജൂലൈ മാസത്തിലാണ് നിറവയറുമായി നിൽക്കുന്ന ജോയിയുടെ നെറുകയിൽ സിന്ദൂരം ചാർത്തുന്ന രംഗരാജിന്റെ ചിത്രങ്ങൾ പങ്കാളിയുടെ പേജിലൂടെ പുറത്തുവന്നത്. വിവാഹവും ഗർഭവും ഒരുമിച്ച് പ്രഖ്യാപിച്ചു എന്നതിനേക്കാൾ രംഗരാജ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവാണ് എന്നുമായിരുന്നു വാർത്തയിലെ മറ്റൊരു വിശേഷം. അഭിഭാഷകയായ ആദ്യ ഭാര്യയെ രംഗരാജ് വിവാഹമോചനം ചെയ്തിട്ടുമില്ല
വിവാഹവും ഗർഭവും ഒരേസമയം പ്രഖ്യാപിച്ചവരാണ് നടനും പ്രമുഖ ഷെഫുമായ മദമ്പട്ടി രംഗരാജും (Madhampatty Rangaraj) കോസ്റ്റിയൂം ഡിസൈനർ ആയ ജോയ് ക്രിസിൽഡയും (Joy Crizildaa). ജൂലൈ മാസത്തിലാണ് നിറവയറുമായി നിൽക്കുന്ന ജോയിയുടെ നെറുകയിൽ സിന്ദൂരം ചാർത്തുന്ന രംഗരാജിന്റെ ചിത്രങ്ങൾ പങ്കാളിയുടെ പേജിലൂടെ പുറത്തുവന്നത്. വിവാഹവും ഗർഭവും ഒരുമിച്ച് പ്രഖ്യാപിച്ചു എന്നതിനേക്കാൾ രംഗരാജ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവാണ് എന്നുമായിരുന്നു വാർത്തയിലെ മറ്റൊരു വിശേഷം. അഭിഭാഷകയായ ആദ്യ ഭാര്യയെ രംഗരാജ് വിവാഹമോചനം ചെയ്തിട്ടുമില്ല
advertisement
2/6
നിയമപരമായി ഒരു ഭാര്യ നിലനിൽക്കെ എങ്ങനെ ഈ വിവാഹം എന്ന ചോദ്യം ഉയരാതെയിരുന്നില്ല. ആദ്യഭാര്യയുടെ പ്രതിഷേധമോ പരാതിയോ എവിടെയും വന്നതുമില്ല. എന്നാൽ, ജോയ് ക്രിസിൽഡയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അവരുടെ പ്രതികരണം വാർത്താ കോളങ്ങളിൽ നിറഞ്ഞു. രംഗരാജ് തന്നെ വഞ്ചിച്ചു എന്നുപോലും ഒരുവേള ജോയ് ആരോപിച്ചു. അതോടൊപ്പം തന്നെ രംഗരാജിന്റെ ഒപ്പമുള്ള ചില ചിത്രങ്ങൾ അവർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. എന്നാലിപ്പോൾ, രംഗരാജ് - ജോയ് ക്രിസിൽഡ പോര് നിയമവഴിക്ക് തിരിഞ്ഞിരിക്കുന്നു (തുടർന്ന് വായിക്കുക)

3/6
മദമ്പട്ടി രംഗരാജിന്റെ 'രണ്ടാം വിവാഹ' ശേഷവും ആദ്യഭാര്യ ശ്രുതിയുടെ പേജ് സജീവമാണ്. അതിൽ രംഗരാജിനൊപ്പമുള്ള തന്റെയും മക്കളുടെയും ചിത്രങ്ങൾ കാണാം. ബയോയിലും ഉണ്ട് ശ്രദ്ധേയ വിവരങ്ങൾ. അവിടെ ശ്രുതി ഇപ്പോഴും രംഗരാജിന്റെ ഭാര്യ തന്നെയാണ്. താൻ അദ്ദേഹത്തിന്റെ നിയമാനുസൃതമായ ഭാര്യയാണ് എന്ന് ശ്രുതി തറപ്പിച്ചു പറയുന്നുണ്ട്. എങ്കിൽപ്പിന്നെ ജോയ് ക്രിസിൽഡയുമായുള്ള ബന്ധം നിയമത്തിന് പുറത്തുള്ളത് എന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു

4/6
ഷെഫ് ആയതിനു ശേഷം നടനായി മാറിയ സെലിബ്രിറ്റി ആണ് മദമ്പട്ടി രംഗരാജ്. 1999ൽ ബെംഗളുരുവിലാണ് രംഗരാജ് ആദ്യമായി ഒരു റെസ്റ്റോറന്റ് ആരംഭിക്കുന്നത്. ശേഷം സ്വന്തം നാടായ തമിഴ്നാട്ടിലേക്ക് അദ്ദേഹം മടങ്ങി. ഇവിടെ ബിസിനസിന് വേരോട്ടം നൽകി. തമിഴ് നടൻ കാർത്തിയുടെ വിവാഹം ഉൾപ്പെടെ മൊത്തം 400 വിവാഹങ്ങൾക്ക് രംഗരാജ് ഭക്ഷണം വിളമ്പി. 'മെഹന്ദി സർക്കസ്' സിനിമ 'കുക്ക് വിത്ത് കോമാളി' റിയാലിറ്റി ഷോ എന്നിവയിലും രംഗരാജ് തന്റെ പങ്ക് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴ്നാട്ടിൽ രംഗരാജ് സിനിമാ, പാചക മേഖലകളിൽ നിറസാന്നിധ്യമാണ്

5/6
എങ്കിലിപ്പോൾ ജോയ് ക്രിസിൽഡ തനിക്ക് 12 കോടിയുടെ നഷ്‌ടം സൃഷ്‌ടിച്ചു എന്ന ആരോപണവുമായി മദമ്പട്ടി രംഗരാജിന്റെ സ്ഥാപനം രംഗത്തു വന്നിരിക്കുന്നു. മദമ്പട്ടി തങ്കവേലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ആണ് കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് ജോയ് ക്രിസിൽഡ നടത്തിയ ആരോപണങ്ങളെ തുടർന്ന് തങ്ങൾക്ക് 12 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി അറിയിച്ചിട്ടുള്ളത്. ഇതിന്റെ ഡയറക്ടർമാരിൽ, ഒരാളാണ് രംഗരാജ്. 'മദമ്പട്ടി പാകശാല' എന്ന പേര് ജോയ് ക്രിസിൽഡയുടെ ആരോപണങ്ങളിൽ ഉയർന്നു വന്നതുകൊണ്ടുള്ള നഷ്‌ടമാണിത് എന്നാണ് സ്ഥാപനത്തിന്റെ പക്ഷം
എങ്കിലിപ്പോൾ ജോയ് ക്രിസിൽഡ തനിക്ക് 12 കോടിയുടെ നഷ്‌ടം സൃഷ്‌ടിച്ചു എന്ന ആരോപണവുമായി മദമ്പട്ടി രംഗരാജിന്റെ സ്ഥാപനം രംഗത്തു വന്നിരിക്കുന്നു. മദമ്പട്ടി തങ്കവേലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ആണ് കഴിഞ്ഞ 15 ദിവസങ്ങൾ കൊണ്ട് ജോയ് ക്രിസിൽഡ നടത്തിയ ആരോപണങ്ങളെ തുടർന്ന് തങ്ങൾക്ക് 12 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി അറിയിച്ചിട്ടുള്ളത്. ഇതിന്റെ ഡയറക്ടർമാരിൽ, ഒരാളാണ് രംഗരാജ്. 'മദമ്പട്ടി പാകശാല' എന്ന പേര് ജോയ് ക്രിസിൽഡയുടെ ആരോപണങ്ങളിൽ ഉയർന്നു വന്നതുകൊണ്ടുള്ള നഷ്‌ടമാണിത് എന്നാണ് സ്ഥാപനത്തിന്റെ പക്ഷം
advertisement
6/6
ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ജോയ് ക്രിസിൽഡയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ സ്ഥാപനത്തിന്റെ പേര് ഹാഷ്ടാഗ് ആയി പ്രയോഗിക്കപ്പെട്ടു എന്നും, ഇതിനാൽ വരാനിരുന്ന പല ഇടപാടുകൾ വഴി തങ്ങൾക്ക് 12 കോടിയുടെ നഷ്‌ടം സഹിക്കേണ്ടി വന്നതായി അവർ പറയുന്നു.  ഇപ്പോൾ തങ്ങളുടെ മെനുവിനായി സോഷ്യൽ മീഡിയ പരതുന്ന ഉപയോക്താക്കൾ ചെന്നെത്തുന്നത് ജോയ് ക്രിസിൽഡയുടെ പോസ്റ്റുകളിലേക്കാണ്. എന്നാൽ, രംഗരാജിനായി വാദിക്കുന്ന വക്കീൽ മാത്രമാണ് ഇങ്ങനെ പറയുന്നത് എന്നും അവരുടെ ഹർജിയിൽ ഇതേപ്പറ്റി പരാമർശമില്ല എന്നുമാണ് ജോയ് ക്രിസിൽഡയുടെ അഭിഭാഷകന്റെ പക്ഷം

പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമായത് സ്വാഗതാർഹം; വൈകിവന്ന വിവേകം : രാജീവ് ചന്ദ്രശേഖർ

  • പിഎം ശ്രീ പദ്ധതിയിൽ കേരളം ഔദ്യോഗികമായി പങ്കാളിയായത് വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകും.

  • കേരളം പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാനത്തെ വിദ്യാഭ്യാസ വ്യവസ്ഥയുടെ ആധുനികവൽക്കരണം ലക്ഷ്യമിടുന്നു.

  • വിദ്യാർത്ഥികളുടെ ഭാവി പന്താടാനില്ല, പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയായത് സംസ്ഥാന സർക്കാരിന്റെ വിവേകമാണ്.

View All
advertisement