മലപ്പുറത്ത് 14 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 47കാരന് 70 വർഷം കഠിന തടവ്

Last Updated:

14 വയസ്സുകാരനെ വീടിനടുത്തുള്ള മോട്ടോർ പുരയിൽ കൊണ്ടുപോയാണ് ലൈം​ഗിക പീഡനത്തിനിരയാക്കിയത്

മലപ്പുറത്ത് 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 47 കാരന് 70 വർഷം കഠിനതടവും 1.30 ലക്ഷം രൂപ പിഴയും. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ചെമ്പ്രശേരി സ്വദേശി ടി മുരളീധരനെ(47)യാണ് ജഡ്ജ് എസ് സൂരജ് ശിക്ഷിച്ചത്.
പിഴസംഖ്യയിൽ ഒരു ലക്ഷം രൂപ അതിജീവിതന് നൽകാനും വിക്ടിം കോമ്പൻസേഷൻ പ്രകാരം മതിയായ നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.10 വകുപ്പുകളിലായാണ് ശിക്ഷാവിധി. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷവും മൂന്നുമാസവും അധിക കഠിനതടവും അനുഭവിക്കേണ്ടിവരും.
കോവിഡ് കാലത്താണ് കേസിനാസ്പദമായ സംഭവം. 14 വയസ്സുകാരനെ വീടിനടുത്തുള്ള മോട്ടോർ പുരയിൽ കൊണ്ടുപോയി കൈകൾ കൂട്ടിക്കെട്ടി വായിൽ തുണിതിരുകി നഗ്ന ഫോട്ടോകൾ എടുക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഫോട്ടോകൾ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവത്തിൽ പാണ്ടിക്കാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വക്കറ്റ് സ്വപ്ന പി പരമേശ്വരത് ഹാജരായി
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് 14 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ 47കാരന് 70 വർഷം കഠിന തടവ്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement