പാലക്കാട്: പട്ടാമ്പിക്ക് അടുത്ത് ഓങ്ങല്ലൂരിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നുമാണ് സ്ഫോടക വസ്തുവായ ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയത്. ഷൊർണൂർ പോലീസും റവന്യു സംഘവും നടത്തിയ പരിശോധനയിലാണ് സ്ഫോടക ശേഖരം കണ്ടെത്തിയത്. പാലക്കാട് ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിൽ നിന്നുമാണ് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.
വാടാനാംകുറുശ്ശി 10-ാം വാർഡിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപത്ത് നിന്ന് 8000ത്തോളം ജലാറ്റീൻ സ്റ്റിക്കുകൾ കണ്ടെത്തി. 40 പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു പൊട്ടിയിൽ 200ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. വസ്തുക്കൾ ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരിന്നു.
ഷൊർണ്ണൂർ പോലീസും പട്ടാമ്പി തഹസിൽദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുകൾ പോലീസ് കസ്‌റ്റെടിയിലെടത്തു. ക്വാറികളിൽ പാറപൊട്ടക്കാൻ ഉപയോഗിക്കുന്നതിനാണ് സ്‌ഫോകട വസ്തുകൾ സൂക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇത്തരത്തിലുളള സ്‌ഫോടക വസ്തുകൾ വഴിയോരങ്ങളിൽ കണ്ടെത്തിയതിൽ നാട്ടുകാരും ആശങ്കയിലാണ്. ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെആവശ്യം.
പൂച്ച വില്പ്നയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം; കോവളത്ത് ഹോട്ടലിൽ മൂന്നുപേർ അറസ്റ്റിൽമാരക മയക്കുമരുന്നുകളായ മെത്താംഫെറ്റാമൈനും നൈട്രാസെപാം ഗുളികകളുമായി കോവളത്ത് മുറിയെടുത്ത മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തേ തുടർന്നാണ് പ്രതികൾ പോലീസ് വലയിലായത്. ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
Also See:
എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; അധ്യാപകന് 79 വർഷം കഠിന തടവ്നിസാം മൻസിൽ അനസ്(23), തൊടുപുഴ കോടികുളം പൊട്ടോള വീട്ടിൽ ജിൻസൺ (28) , പൂന്തുറ മാണിക്യവിളാകം ആസാദ് നഗറിൽ പുതുവൽ പുരയിടത്തിൽ നിസാം(26) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ഇവരിൽ അനസ്സിന് വലിയതുറ സ്റ്റേഷനിൽ മയക്കുമരുന്നുമായും അടിപിടിയുമായും ബന്ധപ്പെട്ട് കേസുകൾ നിലനിൽക്കുന്നുണ്ട്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഓൾ സെയ്ന്റ് പള്ളിയ്ക്ക് സമീപത്താണ് ഇവർ ഉണ്ടായിരുന്നത്. പ്രതികളുടെ ബാഗിൽ നിന്നും അരലക്ഷം രൂപയുടെ മയക്കുമരുന്ന് ഉല്പ്പന്നങ്ങളാണ് കണ്ടെടുത്തത്. വിലയേറിയ ആഢംബര പൂച്ചകളെ വിൽക്കുവാനെന്ന് പറഞ്ഞാണ് ഇവർ ഹോട്ടലിൽ മുറി എടുത്തത്. ഇവരുടെ മുറിയിൽ ഒരു പൂച്ച ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്.
കോവളം എസ്എച്ച്ഒ ജി.പ്രൈജു, എസ് ഐ മാരായ എസ് അനീഷ്കുമാർ , വിജയകുമാർ, എഎസ്ഐ മുനീർ, സിപിഒ മാരായ അരുൺ, ജിജി, സുനിൽ, ശ്യാം കൃഷ്ണൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.