തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളിൽ യുവതിയുടെ സ്വർണമാല പൊട്ടിച്ച തമിഴ് നാടോടി സ്ത്രീ അറസ്റ്റിൽ. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സംഗീത ബസിനുള്ളിൽ യാത്ര ചെയ്ത വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച തമിഴ്നാട് മധുര സോളവന വില്ലേജിൽ ഡോർ നമ്പർ 5ൽ ഭഗവതിയെ (37) ആണ് യാത്രക്കാരും ആറ്റിങ്ങൽ പൊലീസും ചേർന്നു പിടികൂടിയത്.
തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന ഇവരുടെ സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ അനൂപ് എ എൽ, എ എസ് ഐ താജുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സന്ധ്യ, സഫീജ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.