പൊലീസുകാരിയെ ബലാത്സംഗംചെയ്ത കേസൊതുക്കാൻ SIയിൽ നിന്നും 25 ലക്ഷം രൂപ ആവശ്യപ്പെട്ട AC ക്കും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍
- Published by:Nandu Krishnan
- news18-malayalam
Last Updated:
പൊലീസ് മേധാവിയുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെൻഷൻ
പൊലീസുകാരിയെ ബലാത്സംഗംചെയ്ത കേസൊതുക്കാൻ എസ്ഐയിൽ നിന്നും 25 ലക്ഷം രൂപ ആവശ്യപ്പെട്ട അസിസ്റ്റന്റ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍. കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്‍. പിള്ള, സൈബര്‍ ഓപ്പറേഷനിലെ ഓഫീസ് റൈറ്റര്‍ അനു ആന്റണി എന്നിവരെയാണ് സ്പെൻഡ് ചെയ്തത്.പോലീസ് മേധാവിയുടെ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെൻഷൻ.
എസ്ഐ വില്‍ഫര്‍ ഫ്രാന്‍സിസിനെതരെയാണ് സഹപ്രവർത്തകയായ പൊലീസുകാരിയെ ബലാത്സംഗം ചെയ്തതതായി പരാതി ഉയർന്നത്. സൈബര്‍ ഓപ്പറേഷന്‍സ് ഔട്ട്റീച്ച് വിഭാഗത്തിലായിരുന്നു ഇദ്ദേഹം ജോലി നോക്കിയിരുന്നത്. നവംബര്‍ 16നായിരു്നു സംഭവം നടന്ന്. താൻ ബലാത്സംഗത്തിനിരയായ വിവരം ഇരയായ പൊലീസുകാരി അനു ആന്റണിയെ അറിയിച്ചിരുന്നു. തുടർന്ന് സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാർമോനെയും വിവരം അറിയിച്ചു.പിന്നീട് കേസ് ഒതുക്കാമെന്നു പറഞ്ഞ് സ്റ്റാർമോൻ ആർ പിള്ള എസ് ഐ വില്‍ഫര്‍ ഫ്രാന്‍സിസിൽ നിന്നും 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഇരയായ പൊലീസുകാരി തുടർനടപടികളുമായി മുന്നോട്ടു പോയി. പരാതിക്കാരിയുടെ അറിവോ സമ്മതമോ കൂടാതെയണ് സ്റ്റാർമോൻ ആർ പിള്ളയും അനു ആന്റണിയും എസ്ഐയിൽ നിന്നും പണം വാങ്ങിയത്.
advertisement
പൊലീസ് ഉദ്യോഗസ്ഥ ബലാത്സംഗത്തിനിരയായതുപോലത്തെ ഗുരുതരമായ കുറ്റകൃത്യ വിവരം അറിഞ്ഞിട്ടും അസിസ്റ്റന്റ് കമന്‍ഡാന്റ് നിയമനടപടികള്‍ സ്വീകരിച്ചില്ലെന്നും ഒത്തു തീർപ്പിനായി പണം ആവശ്യപ്പെട്ടതും പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കി എന്ന കണ്ടത്തലിനെത്തുടർന്നാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. ഇരുവർക്കുമെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Location :
Thiruvananthapuram,Kerala
First Published :
May 19, 2025 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസുകാരിയെ ബലാത്സംഗംചെയ്ത കേസൊതുക്കാൻ SIയിൽ നിന്നും 25 ലക്ഷം രൂപ ആവശ്യപ്പെട്ട AC ക്കും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍