ഓടിത്തുടങ്ങിയ ട്രെയിനിലെ ജനലിനുള്ളിലൂടെ കൈയിട്ട് യാത്രക്കാരിയുടെ മാലപൊട്ടിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
ശബരിമല തീര്‍ഥാടനകാലമായതിനാല്‍ സംശയം തോന്നാതിരിക്കാനായി കറുത്തവസ്ത്രം ധരിച്ചാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കോട്ടയം: ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് യാത്രക്കാരിയുടെ മാലപൊട്ടിച്ച കേസില്‍ പ്രതി പിടിയിൽ. അസം സ്വദേശിയായ അബ്ദുള്‍ ഹുസൈനാണ് പോലീസിന്റെ പിടിയിലായത്. ഡിസംബർ 25ന് രാത്രി 11: 30- ഓടെയാണ് സംഭവം.
കോട്ടയം റെയില്‍വേ സ്‌റ്റേഷനിൽ എത്തിയ ഇയാള്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ട്രെയിൻ നീങ്ങിതുടങ്ങിയപ്പോൾ വിന്‍ഡോ സീറ്റിലിരിക്കുകയായിരുന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ മാല പൊട്ടിക്കുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന പ്രതി ജനലിനുള്ളിലൂടെ കൈയിട്ടാണ് മാല കവര്‍ന്നത്. ഇതിനു ശേഷം ഇയാള്‍ നടന്നുപോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതേദിവസം തന്നെ അമൃത എക്‌സ്പ്രസില്‍ ഉറങ്ങികിടക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണും ഇയാള്‍ മോഷ്ടിച്ചു. തുടര്‍ന്ന് രണ്ട് യാത്രക്കാരുടെയും പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയെ പിടികൂടിയത്.
advertisement
ശബരിമല സീസൺ ആയതിനാൽ സംശയം തോന്നാതിരിക്കാനായി കറുത്തവസ്ത്രം ധരിച്ചാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരുവര്‍ഷമായി ഇയാള്‍ കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Location :
Kottayam,Kottayam,Kerala
First Published :
December 27, 2023 8:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓടിത്തുടങ്ങിയ ട്രെയിനിലെ ജനലിനുള്ളിലൂടെ കൈയിട്ട് യാത്രക്കാരിയുടെ മാലപൊട്ടിച്ചു