തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിനും(Imprisonment) 2.10 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി(Court) വിധിച്ചു. കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ്(POCSO court) ശിക്ഷിച്ചത്. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
അതേസമയം ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 2014 ഏപ്രിലില്‍ ചാവക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പ്രതി വാക്കുമാറി. ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു. എന്നാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Also Read-Actor assault case | സാവകാശം വേണമെന്ന് ദിലീപ്; മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കില്ല
അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തി നല്‍കുമെന്ന് കരാര്‍ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോള്‍ ഇരയെ പള്ളിയില്‍ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി. എന്നാല്‍ രണ്ടുദിവത്തിന് ശേഷം പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നു. 2020ലാണ് ഇയാള്‍ തിരിച്ചെത്തിയത്. ചാവക്കാട് ഇന്‍സ്പെക്ടറായിരുന്ന കെ.ജി. സുരേഷ്, സിബിച്ചന്‍ തോമസ് എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Visa Fraud | വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; ദമ്പതികൾ പിടിയിൽ
പാലക്കാട്: വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത (Visa Fraud) കേസിൽ ദമ്പതികൾ പിടിയിലായി. ബെംഗലൂരു സ്വദേശിയായ ബിജു ജോണ്‍, ഭാര്യ ലിസമ്മ ജോണ്‍ എന്നിവരെയാണ് പാലക്കാട് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരു (Bengaluru) കേന്ദ്രീകരിച്ചാണ് ബിജു ജോണും ലിസമ്മയും വിസ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും വടക്കഞ്ചേരി വള്ളിയോട് സ്വദേശി ബിനോയിയുടെ കൈയ്യില്‍ നിന്ന് പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തു. ബിനോയുടെ ഭാര്യയ്ക്ക് ഓസ്‌ട്രേലിയയില്‍ നഴ്സ് ജോലിയ്ക്കുള്ള വിസ നൽകാമെന്ന് പറഞ്ഞാണ് പലതവണയായി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്തത്.
മൂന്ന് വർഷം മുമ്പാണ് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തു ബിജു ജോൺ സമീപിച്ചതെന്ന് ബിനോയ് പറയുന്നു. പാസ്‌പോര്‍ട്ടും, വിദ്യാഭ്യാസ യോഗ്യതകളും ഉള്‍പ്പെടെ രേഖകള്‍ അന്ന് തന്നെ നൽകിയിരുന്നു. പിന്നീട് വിസയുടെ കാര്യം അന്വേഷിക്കുമ്പോൾ കോവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികൾ പറഞ്ഞു ബിജു ജോൺ ഒഴിഞ്ഞുമാറി. പലതവണയായി ബിജു ജോണും ലിസമ്മയും ബിനോയിയിൽ നിന്ന് പണം വാങ്ങുകയും ചെയ്തു. ഒടുവിൽ താൻ ചതിക്കപ്പെടുകയാണെന്ന് മനസിലായതോടെയാണ് ബിനോയ് വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. ഇതേത്തുടർന്ന് വടക്കഞ്ചേരി സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ബംഗളുരുവിലെത്തി അന്വേഷണം നടത്തി.
Also Read-Crime | പ്രണയം ആൺ സുഹൃത്ത് ഭർത്താവിനെ അറിയിച്ചു; യുവതിയുടെ ആത്മഹത്യ ആൺസുഹൃത്തിന് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ
പല സ്ഥലങ്ങളിലായി മാറിമാറി താമസിക്കുന്ന ബിജു ജോണിനെയും ലിസമ്മയെയും കണ്ടെത്താൻ പൊലീസ് ബുദ്ധിമുട്ടി. എന്നാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളുരു കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ലക്ഷങ്ങള്‍ തട്ടിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിദേശ റിക്രൂട്ട്മെന്‍റിനായി സ്ഥാപനം നടത്തിയാണ് ഇവർ നിരവധിപ്പേരെ കബളിപ്പിച്ചത്. കണ്ണുര്‍ സ്വദേശിനിയാണ് ലിസമ്മ ജോണ്‍. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.