പതിവ് തെറ്റിച്ചില്ല; വിസ്മയകേസിലും കുറ്റാരോപിതന് വേണ്ടി വാദിക്കാൻ ആളൂര്‍ വക്കീലെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിന് വേണ്ടി ജാമ്യാപേക്ഷയുമായി ആളൂർ വക്കീൽ കോടതിയിലെത്തി
കൊല്ലം: വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുൻപ് പല കേസുകളിലും ഹാജയാരിട്ടുള്ള ക്രിമിനൽ അഭിഭാഷകനാണ് അഡ്വ. ആളൂർ. ഇപ്പോൾ പതിവ് തെറ്റിക്കാതെ വിസ്മയ കേസിലും കുറ്റാരോപിതനായ കിരൺകുമാറിന് വേണ്ടി അദ്ദേഹം ഹാജരായി. സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി ചര്‍ച്ചയായതിന് പിന്നാലെ വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ബി എ ആളൂര്‍ വക്കീല്‍ ഹാജരായിരുന്നു.
സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടർന്ന് വിസ്മയ മരിച്ച സംഭവം കേരളമാകെ ഏറെ ചർച്ചയായിരുന്നു. ഈ കേസിലാണ് കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി ബിഎ ആളൂര്‍ കോടതിയിലെത്തിയത്. വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്ന കുടുംബത്തിന്‍റെ നിലപാട് തന്നെയാണ് ജാമ്യാപേക്ഷയിലുമുണ്ടായിരുന്നത്. തെളിവെടുപ്പ് നടക്കുന്നതിനിടയില്‍ കിരണിന് കോവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിലച്ചിരുന്നു.
advertisement
എന്നാൽ, അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ കിരണിന് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കിരണിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. കോവിഡ് ബാധിച്ച് നെയ്യാറ്റിന്‍കര സബ് ജയിലിലാണ് കിരണുള്ളത്. ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂലൈ അഞ്ചിന് വിധി പറയും.
advertisement
കൂടത്തായി കൊലപാതകക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി എ ആളൂരിനെതിരെ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ബിഎ ആളൂര്‍ ഹാജരായിരുന്നു. ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും ബിഎ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സർ സുനിയുടെ കേസ് ഏറ്റെടുക്കുമെന്ന് ആളൂര്‍ നേരത്തെ പറഞ്ഞിരുന്നു.
advertisement
Also Read- വ്ലോഗർ സുജിത് ഭക്തൻ കുരുക്കിൽ; സംരക്ഷിത വനമേഖലയിൽ വിഡിയോ പകർത്തിയത് അനുമതി ഇല്ലാതെയെന്ന് വനംവകുപ്പ്
Location :
First Published :
July 03, 2021 1:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിവ് തെറ്റിച്ചില്ല; വിസ്മയകേസിലും കുറ്റാരോപിതന് വേണ്ടി വാദിക്കാൻ ആളൂര്‍ വക്കീലെത്തി