വ്ലോഗർ സുജിത് ഭക്തൻ കുരുക്കിൽ; സംരക്ഷിത വനമേഖലയിൽ വിഡിയോ പകർത്തിയത് അനുമതി ഇല്ലാതെയെന്ന് വനംവകുപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
സംരക്ഷിത വനമേഖലയായ ഇരവികുളം ഉദ്യാനത്തിൽനിന്ന് അദ്ദേഹം ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നും മൂന്നാർ റേഞ്ച് ഓഫീസർ എസ്.ഹരീന്ദ്രകുമാർ, ഡിഎഫ്ഒ പി ആർ സുരേഷിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
വിഡിയോ വ്ലോഗറായ സുജിത് ഭക്തൻ സംരക്ഷിത വനമേഖലയിൽനിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തിയത് അനുമതി ഇല്ലാതെയാണെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകി. സുജിത് സന്ദർശിച്ച ഇടമലക്കുടി സംരക്ഷിത വനമേഖല അല്ലെന്നും സംരക്ഷിത വനമേഖലയായ ഇരവികുളം ഉദ്യാനത്തിൽനിന്ന് അദ്ദേഹം ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നും മൂന്നാർ റേഞ്ച് ഓഫീസർ എസ്.ഹരീന്ദ്രകുമാർ, ഡിഎഫ്ഒ പി ആർ സുരേഷിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഡീൻ കുര്യാക്കോസ് എംപിയുടെ ഒപ്പം സുജിത് പോയതിനാൽ പ്രത്യേകം പരിശോധന നടത്തിയില്ലെന്നും നടപടികളൊന്നും ശുപാർശ ചെയ്തിട്ടില്ലെന്നും ഹരീന്ദ്രകുമാർ പറഞ്ഞു. ലോക്ഡൗൺ ദിവസമായ ഞായറാഴ്ചയാണ് ഡീൻ കുര്യാക്കോസ് എംപിക്കൊപ്പം സുജിത് ഭക്തൻ ഇടമലക്കുടിയിൽ എത്തിയത്. കോവിഡ് കേസുകൾ ഇല്ലാത്ത പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. വനമേഖലയിൽനിന്നുള്ള ദൃശ്യങ്ങൾ സുജിത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവാദമായത്.
advertisement
കോവിഡ് മാനദണ്ഡം പാലിക്കാതെ ഇടമലക്കുടി പോലെ അതീവ പ്രാധാന്യമുള്ള പ്രദേശത്തേക്ക് എം പി ഉല്ലാസയാത്ര നടത്തിയെന്ന് സിപിഐ ആരോപിച്ചിരുന്നു. ഇടുക്കി എം പിക്കും സുജിത് ഭക്തനും എതിരെ നടപടി ആവശ്യപ്പെട്ട് എഐഎസ്എഫ് പൊലീസിലും പരാതി നല്‍കിയിരുന്നു. മാസ്‌ക് ധരിക്കാതെ എം.പി ഡീന്‍ കുര്യാക്കോസും സംഘവും സുജിത് ഭക്തനൊപ്പം ഇടമലക്കുടിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
advertisement
ഡീന്‍ കുര്യാക്കോസിനൊപ്പം ഇടമലക്കുടിയില്‍ നടത്തിയ യാത്ര വിവാദമായ പശ്ചാത്തലത്തില്‍ സുജിത്ത് ഭക്തന്‍ കഴിഞ്ഞ ദിവസം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സ്ഥലം എംപി വിളിച്ചിട്ടാണ് താന്‍ ഇടമലക്കുടിയിലെത്തിയതെന്നും താന്‍ ഇടമലക്കുടി നിവാസികളുടെ പ്രശ്‌നങ്ങള്‍ പകര്‍ത്തിയതിനാലാണ് അത് ജനമറിഞ്ഞതെന്നും സുജിത്ത് ഭക്തന്‍ പറഞ്ഞു.
advertisement
വിമര്‍ശിക്കുന്നവര്‍ ഈ സ്ഥലം പോയി കണ്ടിട്ടുണ്ടോ എന്നും അവിടെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍പഠനത്തിന് സൗകര്യമൊരുക്കാന്‍ സഹായിച്ചതാണോ തങ്ങള്‍ ചെയ്ത തെറ്റെന്നും സുജിത്ത് ഭക്തന്‍ ചോദിച്ചു. വിഷയത്തില്‍ എന്ത് നിയമനടപടി വന്നാലും നേരിടാന്‍ താന്‍ തയ്യാറാണെന്നും സുജിത്ത് ഭക്തന്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 03, 2021 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വ്ലോഗർ സുജിത് ഭക്തൻ കുരുക്കിൽ; സംരക്ഷിത വനമേഖലയിൽ വിഡിയോ പകർത്തിയത് അനുമതി ഇല്ലാതെയെന്ന് വനംവകുപ്പ്