കമിതാക്കളോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടശേഷം താന്ത്രികൻ ഫെവിക്വിക്ക് പശ ഒഴിച്ച് കൊലപ്പെടുത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
താന്ത്രികന്‍റെ ആശ്രമത്തിലെത്തിയ യുവാവും യുവതിയും അവിഹിതബന്ധം ആരംഭിക്കുകയായിരുന്നു, ഇതോടെ ഇരുവരെയും ക്രൂരമായി കൊല്ലാൻ താന്ത്രികൻ പദ്ധതിയിട്ടു
കമിതാക്കളോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടശേഷം ഫെവിക്വിക്ക് പശ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ താന്ത്രികൻ പൊലീസ് അറസ്റ്റ് ചെയ്തു. താന്ത്രികനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ താന്ത്രികനെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. കമിതാക്കളെ കൊലപ്പെടുത്തിയതിനാണ് 55കാരനായ താന്ത്രികനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മരിച്ചവരുടെ ജാതിവ്യത്യാസവും കൊലപ്പെടുത്തിയ രീതിയും കണക്കിലെടുത്ത് അന്വേഷണത്തിന്റെ തുടക്കത്തിൽ ദുരഭിമാനക്കൊലയാണെന്ന് പോലീസ് സംശയിച്ചു. എന്നാൽ, തന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ദമ്പതികളെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിക്കുകയും ചെയ്തതോടെയാണ് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
അധ്യാപകനായ രാഹുൽ മീണ (30), സോനു കുൻവർ (28) എന്നിവരാണ് മരിച്ചത്. രാഹുലും സോനുവും മറ്റ് വിവാഹം കഴിച്ചശേഷം അവിഹിതമായ ബന്ധം തുടരുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ ഭദവി ഗുഡയിലെ ഇച്ഛപൂർണ ശേഷനാഗ് ഭാവ്ജി മന്ദിറിൽ തന്ത്രിയെ സന്ദർശിക്കാറുണ്ടായിരുന്നു, ഇവിടെ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
advertisement
താമസിയാതെ, ഇരുവരും പ്രണയത്തിലായി, അത് കാരണം രാഹുൽ ഭാര്യയുമായി പതിവായി വഴക്കുണ്ടാക്കാൻ തുടങ്ങി. ഈ വിവരം സോനുവുമായി അടുപ്പമുണ്ടായിരുന്ന തന്ത്രി തന്നെയാണ് രാഹുലിന്‍റെ ഭാര്യയെ അറിയിച്ചത്. വൈകാതെ തന്ത്രി തന്റെയും സോനുവിന്റെയും ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറഞ്ഞതായി രാഹുൽ കണ്ടെത്തി. ഇതോടെ രാഹുലും സോനുവും ചേർന്ന് തന്ത്രിയെ ഭീഷണിപ്പെടുത്തി. തന്ത്രിക്കെതിരെ രാഹുൽ സോനുവിനെക്കൊണ്ട് പീഡനക്കേസ് ഫയൽ ചെയ്യിച്ചു. വർഷങ്ങളായി കെട്ടിപ്പടുത്തിയ പ്രശസ്തി നഷ്ടപ്പെടുമോ എന്ന് ഭയന്ന്, തന്ത്രി അവരോട് പ്രതികാരം ചെയ്യാൻ ഗൂഢാലോചന നടത്തി.
advertisement
അതിനുശേഷം തന്ത്രി അൻപതോളം ഫെവിക്വിക്ക് ട്യൂബുകൾ വാങ്ങി വലിയ കുപ്പിയിൽ ഒഴിച്ചുവെച്ചതായി പൊലീസ് പറഞ്ഞു. നവംബർ 15 ന് വൈകുന്നേരം രാഹുലിനെയും സോനുവിനെയും ഒരു വനത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ക്ഷണിച്ച് തന്റെ മുന്നിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടു. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് ഇയാൾ തന്ത്രപൂർവ്വം ഇരുവരെയും അവിടേക്ക് എത്തിച്ചത്. ഇരുവരും തന്ത്രി പറഞ്ഞതുപോലെ ചെയ്തപ്പോൾ ഭലേഷ് കുമാർ ഫെവിക്വിക്ക് കുപ്പി അവരുടെ മേൽ ഒഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏറെ വികൃതമാക്കപ്പെട്ട അവസ്ഥയിലാണ് ഇരുവരുടെയും മൃതദേഹം പിന്നീട് കണ്ടെത്തിയത്. രാഹുലിന്‍റെയും സോനുവിന്‍റെയും സ്വകാര്യഭാഗങ്ങളിൽ ഉൾപ്പടെ താന്ത്രികൻ ഫെവികിക്ക് പശ ഒഴിച്ചതായി കണ്ടെത്തി.
advertisement
കഴിഞ്ഞ ഏഴോ എട്ടോ വർഷമായി ഭലേഷ് ഇവിടെ താമസിക്കുന്നുണ്ടെന്നും ആളുകൾ ഇയാളെ സന്ദർശിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. തന്ത്രി തന്നെ സോനുവുമായി അടുപ്പത്തിലായതിനാൽ രാഹുലും സോനുവും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് രാഹുലിന്റെ ഭാര്യയെ അറിയിച്ചു.
Location :
First Published :
November 23, 2022 8:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കമിതാക്കളോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടശേഷം താന്ത്രികൻ ഫെവിക്വിക്ക് പശ ഒഴിച്ച് കൊലപ്പെടുത്തി


