കിടപ്പുരോഗിയായ 72 കാരിയെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
വീട്ടിൽ കിടപ്പുരോഗിയായ അമ്മ തനിച്ചുള്ള സമയത്താണ് മകൻ മദ്യപിച്ചെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്
തിരുവനന്തപുരം: പള്ളിക്കൽ പകൽക്കുറിയിൽ മദ്യലഹരിയിൽ മകൻ 72 വയസ്സുള്ള അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. 45 വയസ്സുള്ള മകനാണ് ബലാത്സംഗം ചെയ്തത്. ഇയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ കിടപ്പുരോഗിയായ അമ്മ തനിച്ചുള്ള സമയത്താണ് മകൻ മദ്യപിച്ചെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ സാരമായി പരിക്കേറ്റ മാതാവിനെ പാരിപള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 8 മണിയോടെയായിരുന്നു സംഭവം. പീഡിപ്പിക്കപ്പെട്ട വയോധികയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സമയം സഹോദരന്റെ മകൾ വീട്ടിൽ എത്തിയതിനാലാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. തുടർന്നാണ്, 72കാരിയുടെ മകൾ പൊലീസിൽ പരാതി നൽകിയത്.
Location :
Thiruvananthapuram,Kerala
First Published :
March 17, 2025 1:51 PM IST