കൊച്ചി: പിറവത്ത് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തി. പിറവം പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്യാമള കുമാരി (53) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷന് 500 മീറ്റർ അകലെയായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിച്ച ശിവരാമൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ശ്യാമള കുമാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയിച്ച ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ശിവരാമനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.
ശ്യാമള കുമാരിയുടെ മൃതദേഹം പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റുമോർട്ടവും കോവിഡ് പരിശോധനയും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.