മദ്യലഹരിയിലെത്തിയ സഞ്ചാരികളും നാട്ടുകാരും തമ്മിൽ ഇടുക്കി രാമക്കൽമേട്ടിൽ കൂട്ടത്തല്ല്
- Published by:Arun krishna
- news18-malayalam
Last Updated:
നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും അവസരോചിത ഇടപെടല്‍ മൂലം വിനോദസഞ്ചാര കേന്ദ്രത്തിനുള്ളിലേക്ക് സംഘര്‍ഷം കടന്നില്ല
ഇടുക്കി (Idukki) രാമക്കല്‍മേട്ടില്‍ (Ramakkalmedu) വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. മദ്യലഹരിയിലായിരുന്ന തമിഴ്നാട്ടില്‍ നിന്നെത്തിയ സഞ്ചാരികളുടെ സംഘം നാട്ടുകാരുമായി വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും അവസരോചിത ഇടപെടല്‍ മൂലം വിനോദസഞ്ചാര കേന്ദ്രത്തിനുള്ളിലേക്ക് സംഘര്‍ഷം കടന്നില്ല. ഈ സമയം സ്ത്രീകളും കുട്ടികളുമടക്കം നിരവധി സഞ്ചാരികള്‍ വിനോദ സഞ്ചാരകേന്ദ്രത്തിന് ഉള്ളിലുണ്ടായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന സഞ്ചാരികളെ നാട്ടുകാരുടെ നേതൃത്വത്തില്‍ വണ്ടിയില്‍ കയറ്റി പറഞ്ഞു വിടുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രത്തില്‍ മദ്യപിച്ചെത്തുന്നവര്‍ സംഘര്‍ഷമുണ്ടാക്കുന്നത് പതിവാകുന്നതോടെ സ്ഥലത്ത് പോലീസ് സേവനം ആവശ്യപ്പെട്ട് ഡിറ്റിപിസി ജീവനക്കാരും രംഗത്തുവന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പൊലീസുകാര്‍ക്ക് രാമക്കല്‍മേട്ടിലെത്തി ഡ്യൂട്ടി ചെയ്യുവാന്‍ പോലീസുകാര്‍ തയാറാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ആറോളം അടിപിടി കേസുകളാണ് ടൂറിസ്റ്റ് കേന്ദ്രത്തിനുള്ളില്‍ ഉണ്ടായത്.
മദ്യലഹരിയിൽ വാഹനം ഓടിച്ച് കാറിലിടിച്ചശേഷം നിർത്താതെ പാഞ്ഞു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
തൊടുപുഴ: മദ്യലഹരിയിൽ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ സ്വകാര്യ ബസിനെ വഴിയിൽ തടഞ്ഞ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന- ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന കെ ഇ മോട്ടോർസ് ബസിന്റെ ഡ്രൈവറെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചു വാഹനം ഓടിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
advertisement
കാഞ്ചിയാർ പള്ളിക്കവലയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം കട്ടപ്പനയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്ക് യാത്ര പുറപ്പെട്ട ബസ് കട്ടപ്പന പള്ളി കവലയിലുള്ള ഫെഡറൽ ബാങ്കിന് മുന്നിൽ എത്തിയപ്പോൾ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചശേഷം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് കാറുടമ പോലീസ് അധികൃതരെ വിവരമറിയിച്ചു. ബസ്സിനെ പിന്തുടർന്ന് കാഞ്ചിയാർ പള്ളിക്കവലയിൽ വച്ച് പൊലീസ് വാഹനം തടഞ്ഞു.
advertisement
വാഹനം തടയാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ വീണ്ടും വാഹനം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചു. തുടർന്ന് സ്റ്റേഷനിലെത്തിച്ച ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിച്ചപ്പോൾ ഡ്രൈവർ പൊലീസുകാരോട് അതിക്രമം കാട്ടിയതായും അസഭ്യം പറഞ്ഞതായും അധികൃതർ പറഞ്ഞു.
വൈദ്യപരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. മറ്റൊരു ഡ്രൈവറെ വിളിച്ചു വരുത്തിയ ശേഷമാണ് ബസ് യാത്ര തുടർന്നത് ബസ് ഡ്രൈവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത്; അഞ്ചുപേർ അറസ്റ്റിൽ
തിരുവനന്തപുരം: യുവാവിന് വിവാഹ സല്‍ക്കാരത്തിനിടെ കുത്തേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കഴക്കൂട്ടത്ത് ആണ് സംഭവം. ജാസിം ഖാന്‍, സിബിന്‍, രാഹുല്‍, അഭിനവ്, ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യം കാരണം ആണ് അഞ്ചംഗസംഘം യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. കുന്നിനകം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്.
advertisement
ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മുതുകിന് ആണ് ആക്രമണത്തില്‍ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Location :
First Published :
May 17, 2022 9:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യലഹരിയിലെത്തിയ സഞ്ചാരികളും നാട്ടുകാരും തമ്മിൽ ഇടുക്കി രാമക്കൽമേട്ടിൽ കൂട്ടത്തല്ല്