പന്ത്രണ്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അധ്യാപകനെ വെറുതെവിട്ടു; ബന്ധം പരസ്പര സമ്മതത്തോടെയെന്ന് കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
2015 നും 2018 നും ഇടയിൽ പലതവണ ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചുവെന്നുമാണ് അന്ന് 12-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ പരാതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്യൂഷൻ ടീച്ചറെ ഡൽഹി കോടതി വെറുതെവിട്ടു. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി അധ്യാപകനുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2015 നും 2018 നും ഇടയിൽ പലതവണ ബലാത്സംഗം ചെയ്തെന്നും ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോകൾ കാണാൻ നിർബന്ധിച്ചുവെന്നുമാണ് അന്ന് 12 ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ പരാതി. അഡീഷണൽ സെഷൻസ് ജഡ്ജി അജയ് നാഗറാണ് കേസിൽ വിധി പ്രസ്താവിച്ചത്.
പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ മേൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റകുത്യങ്ങളിൽ നിന്നും പ്രതിയെ ഒഴിവാക്കുകയാണെന്ന് 45 പേജുള്ള വിധിപ്രസ്താവത്തിൽ കോടതി വ്യക്തമാക്കി.
കുറ്റം ആരോപിക്കപ്പെടുന്ന സമയത്ത് പരാതിക്കാരി പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അശ്ലീല ചിത്രം യാദൃച്ഛികമായി കണ്ടുവെന്ന് സമ്മതിച്ച പരാതിക്കാരി, പ്രതി തന്നെ അശ്ലീല വീഡിയോകൾ കാണിച്ചുവെന്ന മൊഴിയിൽ നിന്ന് പിന്മാറിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി.
advertisement
ലൈംഗിക പീഡനം കുടുംബാംഗങ്ങളോടോ പൊലീസിനോടോ വെളിപ്പെടുത്താത്തതിന് പരാതിക്കാരി നൽകിയ വിശദീകരണം വിശ്വസനീയമല്ലെന്നും ബലാത്സംഗത്തിനു ശേഷം പെൺകുട്ടി ഇക്കാര്യം ആരോടെങ്കിലും പറയുകയോ മറ്റോ ചെയ്യാതെ, പ്രതിയുടെ കൂടെ പോവുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പ്രതിയോട് ആകർഷണം തോന്നിയിരുന്നുവെന്നും പ്രണയ ലേഖനങ്ങൾ എഴുതി നൽകിയിരുന്നുവെന്നുമുള്ള പെൺകുട്ടിയുടെ മൊഴി, പ്രണയബന്ധമാണ് ഇവർക്കിടയിൽ ഉണ്ടായിരുന്നതെന്ന് കാണിക്കുന്നതാണെന്നും കോടതി പറഞ്ഞു.
പെൺകുട്ടി കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ, യുവാവ് മറ്റൊരു വിവാഹം കഴിച്ചതിനാൽ ബലാത്സംഗ പരാതി നൽകുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകരായ നിവേഷ് ശർമയും റിതു സിങ്ങും വാദിച്ചു.
advertisement
2018ൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രതി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി രേഖകളിൽ നിന്ന് വ്യക്തമാണ്. മൂന്നു വർഷക്കാലം പ്രതിക്കെതിരെ പരാതി നൽകാത്തതിന് ന്യായമായ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ല. ഇതെല്ലാം കുറ്റാരോപിതനും പരാതിക്കാരിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള പ്രണയബന്ധത്തിന്റെ കേസാണിതെന്ന് വ്യക്തമാക്കുന്നു- കോടതി പറഞ്ഞു.
ലൈംഗികാതിക്രമം ഉണ്ടായതിനു ശേഷവും പരാതിക്കാരി ട്യൂഷൻ ക്ലാസുകളിൽ എത്തിയിരുന്നു. ലൈംഗികാതിക്രമങ്ങൾ തുടർച്ചയായി നടക്കുന്നുണ്ടെങ്കിൽ ഒരു പെൺകുട്ടി വീണ്ടും വീണ്ടും ഇത്തരമൊരു സ്ഥലത്തേക്ക് പോകുന്നത് തികച്ചും അസംഭവ്യമാണ്, കോടതി ചൂണ്ടിക്കാട്ടി.
advertisement
കുറ്റാരോപിതനെതിരെ ഫോറൻസിക് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടുന്ന വിധിയിൽ പരാതിക്കാരിയുടെ കന്യാചർമം പൊട്ടിയതായി കണ്ടെത്തിയതിനാൽ കുറ്റം തെളിയിക്കപ്പെടാൻ സാധിച്ചിട്ടില്ലെന്നും നിരീക്ഷിച്ചു.
"പരാതിക്കാരിയുടെ മൊഴിയല്ലാതെ, പ്രതി ലൈംഗികാതിക്രമങ്ങൾ നടത്തിയെന്ന വസ്തുത തെളിയിക്കാൻ രേഖകളൊന്നുമില്ല, പക്ഷേ അത് വിശ്വസനീയമല്ല, ഒട്ടേറെ വൈരുദ്ധ്യങ്ങളുമുണ്ട്" കോടതി പറഞ്ഞു.
അതിജീവിതയുടെ മൊഴിയെ അടിസ്ഥാനമാക്കി ഒരു പ്രതിയെ ശിക്ഷിക്കാൻ കഴിയുമെങ്കിലും, അതിന് വിശ്വസനീയത വേണമെന്നും കോടതി നിരീക്ഷിച്ചു.
Summary: Delhi court has acquitted a tuition teacher accused of raping a minor, citing a consensual relationship. The court highlighted contradictions in the complainant's statements and lack of evidence.
Location :
Delhi,Delhi,Delhi
First Published :
December 07, 2024 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പന്ത്രണ്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അധ്യാപകനെ വെറുതെവിട്ടു; ബന്ധം പരസ്പര സമ്മതത്തോടെയെന്ന് കോടതി