'പ്രസാദത്തിൽ മയക്കുമരുന്ന്'; സ്ത്രീയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച പൂജാരിയുടെ ജാമ്യാപേക്ഷ തള്ളി

Last Updated:

പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്

ദോഷപരിഹാരത്തിന് വീടിനുള്ളില്‍ പൂജ നടത്താമെന്ന് പറഞ്ഞ് സ്ത്രീയെ മയക്കുമരുന്ന് കൊടുത്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി, ആലപ്പുഴ ചേര്‍ത്തല ചന്തിരൂര്‍ വടശ്ശേരി നികര്‍ത്തില്‍ കൈലാസിന്റെ (45) ജാമ്യാപേക്ഷ തള്ളി. ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദാണ് ഉത്തരവിട്ടത്.
2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂജയ്ക്കിടയില്‍ പ്രസാദമെന്ന് തെറ്റിദ്ധരിപ്പിച്ച് പാലിലും മഞ്ഞള്‍വെള്ളത്തിലും മയക്കുമരുന്ന് കലര്‍ത്തിയശേഷം  കുടിക്കാന്‍ നല്‍കുകയായിരുന്നു.
തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട സ്ത്രീയെ പൂജാരി ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും സ്ത്രീയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തൃശൂര്‍ ചേലക്കര പോലീസാണ് കേസെടുത്തത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ച കോടതി പ്രതിക്കെതിരേ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് വിലയിരുത്തി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പ്രസാദത്തിൽ മയക്കുമരുന്ന്'; സ്ത്രീയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച പൂജാരിയുടെ ജാമ്യാപേക്ഷ തള്ളി
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement