ജയിലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ തടവുകാരന്റെ ലൈംഗികാതിക്രമം

Last Updated:

മണ്ഡോലി ജയിലിലെ സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ജയിൽ ഡയറക്ടർ ജനറലിന് നോട്ടീസ് അയച്ചു.

ഡൽഹി : ജയിലിൽ പരിശോധനയ്ക്കായെത്തിയ വനിതാ ഡോക്ടര്‍കര്‍ക്ക് നേരെ തടവുകാരന്റെ ലൈംഗികാതിക്രമം. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വിചാരണ തടവുകാരനായ ഇയാൾ ബലാത്സംഗ ശ്രമം നടത്തിയതായും പൊലീസ് പറഞ്ഞു. മണ്ഡോലി ജയിലിലെ സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ജയിൽ ഡയറക്ടർ ജനറലിന് നോട്ടീസ് അയച്ചു.
തടവുകാര്‍ക്കിടയിൽ നടത്തുന്ന പതിവ് പരിശോധനയ്ക്കെത്തിയതായിരുന്നു ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍. ശുചി മുറിയിൽ ഒളിച്ചിരുന്ന പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. പ്രതിയെ ഈ ഡോക്ടര്‍ നേരത്തെ ചികിത്സിച്ചിട്ടുണ്ട്. “ഇത് വളരെ ഗൗരവമേറിയ വിഷയമാണ്, പ്രത്യേകിച്ച് പുരുഷ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷയെ സംബന്ധിച്ചും പ്രശ്നം ഉയർത്തുന്നു,” എന്ന് വനിത കമ്മീഷൺ പറഞ്ഞു.
advertisement
ബലാത്സംഗ ശ്രമത്തിനിടെ ഡോക്ടര്‍ ബഹളം വെച്ച് സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പ്രതിയെ തള്ളിമാറ്റി ഇവര്‍ പുറത്തേക്ക് ഓടുകയായിരുന്നു. പ്രതിയെ ഉടൻ തന്നെ പിടികൂടിയെന്നും ജയിൽ അധികൃതര്‍ പറഞ്ഞു. ജയിൽ സൂപ്രണ്ടിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവെന്നും ഡോക്ടറുടെ വൈദ്യപരിശോധന നടത്തിയെന്നും പൊലീസ് വ്യക്തമാക്കി. വിവിധ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു.
സ്ത്രീകൾക്കെതിരെ നടത്തിയ അധിക്രമവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പ്രതി വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്നത്. 2020 ൽ ഒരു കേസിൽ ഇയാൾ കുറ്റവാളിയായി കണ്ടെത്തിയിരുന്നു. മേലിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ ജയിലിൽ സുരക്ഷ കടുപ്പിച്ചുവെന്ന് ജയിൽ അധികൃതര്‍ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജയിലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ തടവുകാരന്റെ ലൈംഗികാതിക്രമം
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement