മൂന്നാറിൽ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കായംകുളത്തു നിന്ന് പ്രതികളെ അന്വേഷിച്ചെത്തിയ സംഘത്തിനു നേരെ
- Published by:Naseeba TC
- news18-malayalam
Last Updated:
മോഷണ കേസിലെ പ്രതികളെ പിന്തുടര്‍ന്ന് എത്തിയ കായംകുളം പോലിസിന് നേരെയാണ് ആക്രമണമുണ്ടായത്
ഇടുക്കി: മൂന്നാറിൽ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കായംകുളത്ത് നിന്നുള്ള പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കായംകുളം സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥനായ ദീപക്കിനാണ് കുത്തേറ്റത്. പൊലീസിനെ ആക്രമിച്ച സംഘത്തിലെ നാല് പേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. ഷിനു (ഫിറോസ് ഖാൻ ), മുനീർ , ഷെമീർ , ഹാഷിം എന്നിവരാണ് അറസ്റ്റിലായത്. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
പ്രതികൾക്കായി ഇടുക്കി എസ് പിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി തന്നെ തെരച്ചിൽ ആരംഭിച്ചിരുന്നു. പ്രതികളുമായി ബന്ധമുള്ളവരുടെ റിസോർട്ടിൽ നിന്നുമാണ് ഇന്ന് രാവിലെ നാല് പേരെ പിടികൂടിയത്.
Also Read- മറ്റൊരാളിന്റെ ചെരുപ്പിട്ട് വന്നത് ചോദ്യം ചെയ്ത അച്ഛനെ കൊല്ലാൻ 15കാരൻ ശ്രമിച്ചു; മുളകുപൊടി കലക്കി മുഖത്തൊഴിച്ചു, തലയിൽ കുത്തി
കായംകുളത്തെ മോഷണ കേസിലെ പ്രതികളെ പിന്തുടര്‍ന്ന് എത്തിയ കായംകുളം പോലിസിന് നേരെയാണ് ആക്രമണമുണ്ടായത്. ചിന്നക്കനാല്‍ പവര്‍ ഹൗസിന് സമീപത്ത് വെച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പ്രതികളെ പിടികൂടാന്‍ ശ്രമിയ്ക്കുന്നതിനിടെ ഇവര്‍ പോലിസിനെ ആക്രമിയ്ക്കുകയായിരുന്നു. നാല് സ്റ്റേഷനുകളിൽ നിന്നും പൊലീസ് സംഘമെത്തിയാണ് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചത്.
advertisement
ഒന്നിലധികം കുത്തേറ്റ ദീപിക്കിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപക്കിന്റെ കഴുത്തിലും കൈക്കും കാലിനുമാണ് കുത്തേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ദീപക്ക് അപകടനില തരണം ചെയ്തു. ദീപക്കിനെ കൂടാതെ മറ്റ് പൊലീസുകാർക്കു കൂടി പരിക്കേറ്റിട്ടുണ്ട്.
Location :
Idukki,Kerala
First Published :
August 28, 2023 9:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നാറിൽ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കായംകുളത്തു നിന്ന് പ്രതികളെ അന്വേഷിച്ചെത്തിയ സംഘത്തിനു നേരെ