രഹസ്യവിവരം ലഭിച്ച് കൊല്ലത്ത് 61കാരന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കണ്ടെടുത്തത് ഒളിപ്പിച്ചുവച്ച കഞ്ചാവ്

Last Updated:

കൊല്ലം റൂറൽ എസ്.പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്

News18
News18
കൊല്ലം പുനലൂരിൽ നാല് കിലോയിൽപരം കഞ്ചാവ് പിടികൂടി. പുനലൂർ വള്ളക്കടവ് കാര്യറ തോട്ടത്തിൽ വീട് പൊരുന്തോട്ടത്തിൽ 61 വയസുള്ള സാംകുട്ടിയുടെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
കൊല്ലം റൂറൽ എസ്.പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് (District Anti-Narcotic Special Action Force - DANSAF) ടീം അംഗങ്ങളാണ് പ്രതികളെ പിടികൂടിയത്. സാംകുട്ടിയെ കൂടാതെ സംഭവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
നടയ്ക്കൽ കല്ലുവാതയ്ക്കൽ അയ്റമൂട പുത്തൻ വീട്ടിൽ 22 വയസുള്ള ആൽബിൻ, പുനലൂർ വാളക്കോട് കക്കോട് മുല്ലശ്ശേരി വീട്ടിൽ 47 വയസുള്ള പ്രദീപ്, പുനലൂർ വാളക്കോട് അട്ടരിക്കിൽ പുത്തൻവീട്ടിൽ 46 വയസുള്ള റഹീം എന്നിവരാണ് അറസ്റ്റിലായത്.
advertisement
പിടിച്ചെടുത്ത കഞ്ചാവ് തഹസിൽദാർ അജിത് ജോയിയുടെ സാന്നിധ്യത്തിൽ പുനലൂർ പൊലീസ് തൂക്കം നോക്കി സീൽ ചെയ്തു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ആവശ്യക്കാർക്ക് മൊത്തമായി വിൽക്കുന്ന രീതിയായിരുന്നു പ്രതികൾ നടത്തി വന്നതെന്ന് പൊലീസ് പറഞ്ഞു. മുൻപും ഇവർ മറ്റ് പല കേസുകളിലെ പ്രതികളാണെന്നും, വിശദമായ അന്വേഷണം നടത്തിയാലെ കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പറഞ്ഞു.
Summary: The District Anti-Narcotic Special Action Force - DANSAF in Kollam seized four kilograms of cannabis stored in the home of a 61-year-old man. The squad acted on a tip-off. The seized material was stored in order to distribute among customers on wholesale basis
മലയാളം വാർത്തകൾ/ വാർത്ത/Crime/
രഹസ്യവിവരം ലഭിച്ച് കൊല്ലത്ത് 61കാരന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കണ്ടെടുത്തത് ഒളിപ്പിച്ചുവച്ച കഞ്ചാവ്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement