Arrest | തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ ഹെൽമറ്റിന് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

Last Updated:

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയായ ഷിജി സുജിലാലിനെ സ്ഥാപനത്തില്‍ എത്തിയ സതീഷ് ഹെല്‍മറ്റിന് തലയ്ക്കടിച്ച് മര്‍ദ്ദിച്ച് അവശയാക്കിയത്.

കൊച്ചി :തൃപ്പൂണിത്തുറയില്‍ (Thripunithura) സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ (supermarket woman employee) ഹെല്‍മറ്റിന് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍. കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.45 നാണ് തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയായ ഷിജി സുജിലാലിനെ സ്ഥാപനത്തില്‍ എത്തിയ സതീഷ് ഹെല്‍മറ്റിന് തലയ്ക്കടിച്ച് മര്‍ദ്ദിച്ച് അവശയാക്കിയത്.
ഒരു സ്ത്രീക്ക് പട്ടാപകല്‍ ആക്രമിക്കപ്പെട്ടിട്ടും കേസെടുക്കാത്തിരുന്ന പൊലീസ് നടപടി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് തൃപ്പൂണിത്തുറ കിടങ്ങ് റോഡ് സ്വദേശി കണ്ണാടി കോവിലകം വീട്ടില്‍ സതീഷിനെ പൊലീസ് പിടികൂടിയത്. മുവാറ്റുപുഴ ബസ്റ്റാന്റില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കോടതിയില്‍ ഹാജരാക്കും മുന്‍പ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുവാനാണ് പൊലീസ് നീക്കം.
advertisement
സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയെ ഷിജിയെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവാണ് ക്രൂരമായി മര്‍ദ്ദിച്ചത്. തലയിലും കൈയിലും ഹെല്‍മറ്റ് കൊണ്ടായിരുന്നു മര്‍ദ്ദനം. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് പരാതിയും ഉയര്‍ന്നിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റിലെ ഹോം ഡെലിവറിക്കായി ഉപയോഗിക്കുന്ന ഫോണിലേക്ക് സഹപ്രവര്‍ത്തകയായ യുവതി ആവശ്യപ്പെട്ടത് പ്രകാരം അവരുടെ ഭര്‍ത്താവ് സതീഷ് വിളിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി സൂപ്പര്‍മാര്‍ക്കറ്റിലെ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഷിജി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടര്‍ന്ന് സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് ഫോണിലൂടെ അസഭ്യം പറയുകയും പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തി ഷിജിയെ ഹെല്‍മറ്റ് ഊരി മര്‍ദ്ദിക്കുകയായിരുന്നു.
advertisement
മര്‍ദ്ദനത്തില്‍ ഷിജിയുടെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനത്തിനിടെ പിടിച്ചുമാറ്റാന്‍ എത്തിയവരേയും ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ വൈകുന്നേരം മൂന്ന് മണിയോടെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയടക്കം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സി സി ടി വി അടക്കമുള്ള ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നുമാണ് ആരോപണം.
അതേ സമയം ബുധനാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം.
advertisement
ഇതിന് പിന്നാലെയാണ് സംഭവത്തില്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കിയത്. പരിക്കേറ്റ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി ഷിജിയെ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷനെ അറിയിച്ചിരുന്നത്. മര്‍ദ്ദനത്തില്‍ കൈയ്ക്കും, തലയ്ക്കും പരുക്കേറ്റ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി ഷിജി വീട്ടില്‍ വിശ്രമത്തിലാണ്
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ ഹെൽമറ്റിന് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച പ്രതി പിടിയിൽ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement