മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
പൊതുമരാമത്ത് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ മുസ്ലിം ലീഗ് ഏകപക്ഷീയമായി തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.പ്രസിഡൻ്റ് , വൈസ് പ്രസിഡന്റ് , ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവരെയാണ് മുസ്ലിം ലീഗ് പ്രഖ്യാപിച്ചത്.
advertisement
പൊതുമരാമത്ത് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത് .സ്റ്റാൻഡിങ് കമ്മിറ്റികൾ ചെയർപേഴ്സൺ സ്ഥാനം മുസ്ലിം ലീഗ് ഏകപക്ഷീയമായി തീരുമാനിച്ചെന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്തെത്തി. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവകളിൽ ഒരെണ്ണം കോൺഗ്രസിന് നൽകേണ്ടതായിരുന്നു എന്നാണ് ആവശ്യം
advertisement
പി എ ജബ്ബാർ ഹാജിയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും, എ പി സ്മിജി വൈസ് വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചിരുന്നു.പി കെ അസലുമാണ് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.ഷാഹിന നിയാസാണ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Dec 25, 2025 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി







