Drug Seized| മലപ്പുറത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു; MDMA യുമായി മൂന്ന് യുവാക്കൾ പിടിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
163 ഗ്രാം എം ഡി എം എ യാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്
മലപ്പുറം: മാരക ലഹരിമരുന്നുമായി എം.ഡി.എം.എയുമായി (MDMA)മൂന്നു യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. വെട്ടിച്ചിറ മുഴങ്ങാണി കുറ്റിപ്പുറത്തൊടി മുഹമ്മദ് ഷാഫി ( 30 ), കൊളത്തൂർ പിത്തിനിപ്പാറ സ്വദേശി മാണിയാടത്തിൽ ശ്രീശാന്ത് (24), വളാഞ്ചേരി കാട്ടിപ്പരുത്തി പളളിയാലിൽ സറിൻ എന്ന ബാബു (26) എന്നിവരെയാണ് വളാഞ്ചേരി മത്സ്യമൊത്ത വിപണ കേന്ദ്രത്തിനു മുൻവശം വച്ച് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽനിന്ന് 163 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് എംഡിഎംഎ സഹിതം യുവാക്കളെ പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വാഹന പരിശോധനക്കിടെ ആണ്കെ.എൽ.55 എ.എ 8560 ഹ്യൂണ്ടായ് കാറിൽ വരികയായിരുന്ന യുവാക്കൾ പിടിയിലാകുന്നത്.
advertisement
Also Read-കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം; കൊല്ലത്ത് തപാല്‍ വഴി പാഴ്സലായി എത്തിയത് 220 ഗ്രാം കഞ്ചാവ്
അതിമാരക മായക്കുമരുന്നായ എംഡിഎംഎ സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പോലും അഡിക്ട്ട് ആയി മാറുന്ന തരത്തിലുള്ള ഇനത്തിൽ പെട്ട, കൃത്രിമമായി ഉണ്ടാക്കുന്ന മയക്കുമരുന്നാണ് എംഡിഎംഎ. പാർട്ടി ഡ്രഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണ ഉപയോഗിച്ചാൽ 18 മണിക്കൂറോളം ഇതിന്റെ ലഹരി നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്.
advertisement

പെരുന്നാൾ ആഘോഷത്തിനും കോളേജ് കുട്ടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ആണ് പ്രധാനമായും ഇവർ വില്പന നടത്താറുള്ളത്. ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 3000 രൂപക്കാണ് ആവശ്യക്കാർക്ക് നൽകാറുള്ളത് വളാഞ്ചേരി ഇൻസ്‌പെക്ടർ കെ. ജെ. ജിനേഷ് പ്രൊബേഷനറി എസ് ഐ ഷമീൽ തിരൂർ ഡിവൈഎസ്പി ശ്രീ വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവർ ചേർന്നാണ് പ്രതികളെ മയക്കു മരുന്ന് സഹിതം പിടികൂടിയത്.
advertisement
കഴിഞ്ഞ ദിവസം വേങ്ങരയിൽ നിന്നും 780 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായിരുന്നു. വേങ്ങര സ്വദേശി കളായ പറമ്പത്ത് ഫഹദ്(34),കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ്(34) എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍ പെട്ട മെഥിലിന്‍ ഡയോക്സി മെത്ത്ആംഫിറ്റമിന്‍(എം ഡി എം എ) ആണ് പിടികൂടിയത്. മലപ്പുറം ജില്ലയിൽ ഇത് വരെ നടന്നതിൽ ഏറ്റവും വലിയ എം ഡി എം എ പിടിച്ചെടുക്കൽ ഇതാണ്.
Location :
First Published :
May 02, 2022 9:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Drug Seized| മലപ്പുറത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു; MDMA യുമായി മൂന്ന് യുവാക്കൾ പിടിയിൽ