DySPയുമായി തര്‍ക്കിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു

Last Updated:
നെയ്യാറ്റിന്‍കര: ഡിവൈ.എസ്.പിയുമായുണ്ടായ തര്‍ക്കത്തിനിടെ വാഹനമിടിച്ച് യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍(32) ആണ് മരിച്ചത്. വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി ഹരികുമാറുമായുണ്ടായ തര്‍ക്കത്തിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
നെയ്യാറ്റിന്‍കര കൂടങ്ങാവിളക്ക് സമീപം ഡിവൈ.എസ്.പി എത്തിയ സ്വകാര്യ വാഹനത്തിനു സമീപത്തായി സനലിന്റെ വാഹനം നിര്‍ത്തിയിട്ടതുമായുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കയ്യാങ്കളിയിലും കലാശിച്ചത്. ഇതിനിടയില്‍ റോഡിലേക്ക് തെറിച്ചുവീണ സനലിനെ ശരീരത്തില്‍കൂടി അതുവഴി കടന്നുപോയ കാര്‍ കയറിയിറങ്ങുകയായിരുന്നു. ഡിവൈ.എസ്.പി സനലിനെ മര്‍ദ്ദിച്ച് കാറിന് മുന്നിലേക്ക് എറിയുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഡിവൈ.എസ്.പി ഹരികുമാര്‍ നെയ്യാറ്റിന്‍കര കൊളങ്ങാവിളയില്‍ ഒരു വീട്ടിലെത്തിയിരുന്നു. വാഹനം മാറ്റിയിടാന്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരസ്പരം വാക്ക് തര്‍ക്കമുണ്ടാവുകയും ഇത് ഉന്തിലും തള്ളിലേക്കും നീങ്ങുകയായിരുന്നു. ഇതിനിടെ സനലിനെ റോഡിഡിലൂടെ കടന്നു പോയ കാര്‍ ഇടിച്ചിട്ടു. പരിക്കേറ്റ് റോഡില്‍ വീണ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഡിവൈ.എസ്.പി ഹരികുമാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
advertisement
അപകടം നടന്ന് കുറച്ച് നേരത്തേക്ക് യുവാവിന് ജീവനുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്.ഐയും സംഘവും എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും യുവാവിനെ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സനലിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കമുകിന്‍കോട് നെയ്യാറ്റിന്‍കര റോഡ് ഉപരോധിച്ചു. കുറച്ചുനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു തുടര്‍ന്ന് പൊലീസ് രണ്ടുതവണ ലാത്തിവീശി. റൂറല്‍ എസ്.പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് സ്ഥലത്തെത്തിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഏറെ പാടുപെട്ടു.
advertisement
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലിന് നാട്ടുകാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിവൈ.എസ്.പി ഹരികുമാറിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
DySPയുമായി തര്‍ക്കിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു
Next Article
advertisement
'ശ്രേയസുമായി ഫോണിൽ സംസാരിച്ചു; ആരോഗ്യനില തൃപ്തികരം'; സൂര്യകുമാർ യാദവ്
'ശ്രേയസുമായി ഫോണിൽ സംസാരിച്ചു; ആരോഗ്യനില തൃപ്തികരം'; സൂര്യകുമാർ യാദവ്
  • ശ്രേയസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂര്യകുമാർ യാദവ്.

  • ശ്രേയസിനെ കുറച്ചു ദിവസം കൂടി സൂക്ഷ്മ നിരീക്ഷണത്തിൽ വയ്ക്കും.

  • ശ്രേയസിന്റെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി സ്‌കാനിംഗിൽ കണ്ടെത്തി

View All
advertisement