കോഴിക്കോട് കസ്റ്റഡി മരണം; കൊലപാതകമെന്ന് പിതാവ്
Last Updated:
കോഴിക്കോട്: മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച തമിഴ്‌നാട് സ്വദേശി സ്വാമിനാഥന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് ചെല്ലപ്പന്‍. മരണത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എന്നാൽ മരണ കാരണത്തെ കുറിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാവൂ എന്ന നിലപാടിലാണ് പൊലീസ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ഇരുമ്പു കടയിൽ മോഷണം നടത്തിയെന്ന് ജനങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നാണ് രാത്രിയോടെ സ്വാമിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ നെഞ്ചു വേദനയെന്ന് പറഞ്ഞ് പൊലീസ് തന്നെഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആശുപത്രി ജീവനക്കാർ വ്യക്തമാക്കി. ഇയാൾ പിന്നീട് മരിക്കുകയായിരുന്നു.
സ്വാമിനാഥനും കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. അതിനാൽ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് അറിയില്ലെന്ന്ബന്ധുക്കളും പറഞ്ഞു. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Location :
First Published :
November 04, 2018 11:48 AM IST


