വിജയരാഘവന്റെ അധിക്ഷേപം; പരാതിയില്‍ ഉറച്ച് രമ്യ ഹരിദാസ്

Last Updated:

വിജയരാഘവനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി രമ്യ ഹരിദാസ് പൊലീസിനോട് പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.

പാലക്കാട്: ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിജയരാഘവനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി രമ്യ ഹരിദാസ് പൊലീസിനോട് പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ വ്യക്തമാക്കി.
പൊന്നാനിയിലും കോഴിക്കോട്ടുമാണ് രമ്യ ഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ട് വിജയരാഘവന്‍ പ്രസംഗിച്ചത്. സ്ഥാനാര്‍ഥിത്വം കിട്ടിയ ഉടന്‍ രമ്യ ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ലെന്നായിരുന്നെയാരുന്നു വിജയരാഘവന്റെ പ്രസംഗം. അതേസമയം മാധ്യമങ്ങള്‍ തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. രമ്യയോട് മാപ്പ് പറയാനും അദ്ദേഹം തയാറായില്ല.
advertisement
പ്രസംഗത്തിനെതിരെ രമ്യാ ഹരിദാസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് പൊലീസിനെ സമീപിച്ചത്. സ്ഥാനാര്‍ഥിയെ അവഹേളിച്ചതിന് വിജയരാഘവനെ ബുധനാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിജയരാഘവന്റെ അധിക്ഷേപം; പരാതിയില്‍ ഉറച്ച് രമ്യ ഹരിദാസ്
Next Article
advertisement
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
'ഹീനമായ ഭീകരാക്രമണം': ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര കാബിനറ്റ് പ്രമേയം പാസാക്കി; അന്വേഷണം വേഗത്തിലാക്കാൻ നിർദേശം
  • കേന്ദ്ര കാബിനറ്റ് ഡൽഹി ചെങ്കോട്ട സ്ഫോടനത്തെ 'ഭീകരാക്രമണം' എന്ന് അംഗീകരിച്ചു, പ്രമേയം പാസാക്കി.

  • സ്ഫോടനത്തിൽ 12 പേർ മരിച്ച സംഭവത്തിൽ കാബിനറ്റ് ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു, 2 മിനിറ്റ് മൗനം ആചരിച്ചു.

  • സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നിർദ്ദേശം.

View All
advertisement