പൊലീസിനെ കണ്ടതും ശാരീരിക അസ്വസ്ഥത; പരിശോധനയിൽ കണ്ടെത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഏഴ് സെന്റി മീറ്റര്‍ നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ ഒളിപ്പിച്ചത്
തൃശൂർ: മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം വാതുരുത്തി സ്വദേശി വിനു ആന്റണി (38) ആണ് പൊലീസിന്റെയും ലഹരി വിരുദ്ധ സ്ക്വാഡിന്റെയും പിടിയിലായത്. ഏഴ് സെന്റി മീറ്റർ നീളത്തിൽ 38.5 ഗ്രാം എംഡിഎംഎ ആണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
ബെംഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസിൽ വരികയായിരുന്ന വിനു പൊലീസ് സംഘത്തെ കണ്ടപ്പോള്‍ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതോടെ സംശയം തോന്നിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് യുവാവിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മലദ്വാരത്തില്‍നിന്നും എംഡിഎംഎ പാക്കറ്റ് കണ്ടെടുക്കുകയായിരുന്നു.
ഏഴ് സെന്റി മീറ്റര്‍ നീളത്തില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ ഒളിപ്പിച്ചത്. ഇന്‍സുലേഷന്‍ ടേപ്പ് കൊണ്ട് ഒട്ടിക്കുകയും ചെയ്തിരുന്നു. വിനു നിരവധി ലഹരി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
Location :
Thrissur,Kerala
First Published :
March 13, 2025 9:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസിനെ കണ്ടതും ശാരീരിക അസ്വസ്ഥത; പരിശോധനയിൽ കണ്ടെത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎ