മാവോയിസ്റ്റ് ഭീഷണി: കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി

Last Updated:

ഡൽഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

പിണറായി വിജയൻ, അമിത് ഷാ
പിണറായി വിജയൻ, അമിത് ഷാ
ന്യൂഡൽഹി: മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ പട്ടികയിൽ നിന്ന് കണ്ണൂരിനെയും വയനാടിനെയും ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ‌ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി, അമിത് ഷായുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
കേരളത്തിന്റെ ആഭ്യന്തര സുരക്ഷയും വികസനവും ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം നല്‍കി. ധനമന്ത്രി നിർമല സീതാരാമൻ, ആരോഗ്യമന്ത്രി ജെ പി നഡ്ഡ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായ എയിംസ് ഇനിയും വൈകരുതെന്ന് ആരോഗ്യമന്ത്രി ജെ പി നഡ്ഡയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വയോജന ജനസംഖ്യ കണക്കിലെടുത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ കേരളത്തിൽ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ദേശീയപാത വികസന പ്രവൃത്തികൾ വൈകുന്നതിൽ കേരളം ആശങ്ക പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്ക് കൂടുതൽ കേന്ദ്ര സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
advertisement
Summary: Chief Minister Pinarayi Vijayan requested Union Home Minister Amit Shah to reconsider the decision to exclude Kannur and Wayanad from the list of districts facing a Maoist threat. The Chief Minister, who is currently in Delhi to bring various demands of the state to the attention of the Central Government, raised the matter during a meeting held at Amit Shah's official residence.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റ് ഭീഷണി: കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി
Next Article
advertisement
മാവോയിസ്റ്റ് ഭീഷണി: കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി
മാവോയിസ്റ്റ് ഭീഷണി: കേരളത്തെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് അമിത് ഷായോട് മുഖ്യമന്ത്രി
  • മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.

  • മാവോയിസ്റ്റ് ഭീഷണി: കണ്ണൂർ, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

  • കേരളത്തിന്റെ ആഭ്യന്തര സുരക്ഷയും വികസനവും ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകി.

View All
advertisement