വാഹനത്തിൽ കറങ്ങി നടന്നു ലഹരി മരുന്ന് വില്പന; മലപ്പുറത്ത് MDMA സംഘത്തെ തന്ത്രപരമായി പിടികൂടി എക്സൈസ് വകുപ്പ്
- Published by:Anuraj GR
- news18-malayalam
Last Updated:
മലപ്പുറത്ത് വൻ ലഹരി മരുന്ന് വേട്ട ; 5 പേരിൽ നിന്ന് പിടിച്ചെടുത്തത് 26.3 ഗ്രാം എം ഡി എം എ യും 140 ഗ്രാം കഞ്ചാവും
മലപ്പുറം: വാഹനത്തിൽ കറങ്ങിനടന്ന് ലഹരിമരുന്ന് വിൽക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയിൽ രണ്ടിടത്തു നിന്നായി 26.3 ഗ്രാം എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡിഎംഎയ്ക്കു പുറമേ 140 ഗ്രാം കഞ്ചാവും നാല് മൊബൈൽ ഫോണും 16,950 രൂപയും പ്രതികളിൽ നിന്നു കണ്ടെടുത്തു.
പെരിന്തൽമണ്ണയിൽ രാമപുരത്ത് വാടക മുറിയിൽ നിന്നാണു 21.5 ഗ്രാം എംഡിഎംഎയും 140 ഗ്രാം കഞ്ചാവും 4 മൊബൈൽ ഫോണും പണവും പിടിച്ചെടുത്തത്. ഇവിടത്തെ താമസക്കാരായ തിരൂർ വൈലത്തൂർ സ്വദേശി ജാഫറലി (37), വടക്കേമണ്ണ പാടത്തുപീടി യേക്കൽ മുഹമ്മദ് ഉനൈസ് (25), ചെമ്മങ്കടവ് പൂവൻ തൊടി മുഹമ്മദ് മാജിദ് (26), കൂട്ടിലങ്ങാടി മെരു മ്മദ് ഫഹദ് (19) എന്നിവരെ അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാടകയ്ക്ക് മുറിയെടുത്ത് നൂറു മില്ലിഗ്രാം മുതലുള്ള ചെറു പൊതികളാക്കി വാഹനത്തിൽ പലയിടങ്ങളിൽ കറങ്ങിയായിരുന്നു സംഘത്തിന്റെ വിൽപന.
advertisement
എക്സൈസ് ഓഫിസർമാർ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് മയക്കുമരുന്ന് സംഘത്തെ വലയിലാക്കിയത്.
ഓണാഘോഷത്തിനു മുന്നോടിയായി മലപ്പുറം എക്സൈസ് ഇന്റലിജൻസും കമ്മിഷണർ സ്ക്വാഡും പെരിന്തൽമണ്ണ എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണു ലഹരി പിടികൂടിയത്.
തുവ്വൂർ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നു എംഡിഎംഎയുമായി പുലാമന്തോൾ പാലൂർ കുളങ്ങരക്കാട്ടിൽ സലീൽ ഉമ്മറിനെ (24) പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് 4.8 ഗ്രാം എംഡിഎംഎ പിടി കൂടി. ബെംഗളൂരുവിൽ നിന്നാണ് ഇയാള് എം ഡി എം എ കൊണ്ടുവന്നത് എന്ന് പോലീസ് അറിയിച്ചു.
advertisement
വളരെ ചെറിയ അളവിൽ മാത്രം ഉപയോഗിക്കാവുന്നതും കടത്തിക്കൊണ്ട് പോകാനും ഉപയോഗിക്കാനും എളുപ്പവും അതെ സമയം മാരക ലഹരി ലഭിക്കുന്നതുമായതിനാലാണ് സിന്തറ്റിക് ഡ്രഗ്സ് വ്യാപകമാകുന്നത് എന്നും ഇതിൻ്റെ അന്തർ സംസ്ഥാന കണ്ണികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും തുടർന്നും പരിശോധനകൾ നടത്തിവരികയാണ് എന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി .എം സന്തോഷ് കുമാർ അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.
പെരിന്തൽമണ്ണ ഡിവൈഎഎസ് പി എം സന്തോഷ്, കരുവാരകുണ്ട് സിഐ സി.കെ.നാസർ, എസ്ഐമാരായ രവികുമാർ, ഷൈലേഷ്, പെരിന്തൽമണ്ണ റേഞ്ച് ഇൻസ്പെക്ടർ എ. ശ്രീധരൻ, ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടറും ഉത്തര മേഖല സ്ക്വാഡ് ഇൻസ്പെക്ടറുമായ മുഹമ്മദ് ഷഫീഖ്, ഉത്തരമേഖലാ കമ്മീഷണർ സ്ക്വാഡിലെ അംഗ ങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവന്റീവ് ഓഫിസർ ഷിബു ശങ്കർ ഗ്രേഡ് (പ്രിവന്റീവ് ഓഫിസർ പ്രദീപ്, സി വിൽ എക്സൈസ് ഓഫിസർമാ രായ നിധിൻ ചോമാരി, പി.ബി.വി നീഷ്, പെരിന്തൽമണ്ണ റേഞ്ച് അസി.എക്സൈസ് ഇൻസ്പെക് ടർ ഹരിദാസൻ, പ്രിവന്റീവ് ഓഫി സർമാരായ വി.കുഞ്ഞിമുഹമ്മദ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. അരുൺകുമാർ, സി. ദിനേഷ്, വി.തേജസ്, വനിത സിവിൽ എക്സൈസ് ഓഫിസർ സജ്ന എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Location :
First Published :
August 08, 2022 10:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഹനത്തിൽ കറങ്ങി നടന്നു ലഹരി മരുന്ന് വില്പന; മലപ്പുറത്ത് MDMA സംഘത്തെ തന്ത്രപരമായി പിടികൂടി എക്സൈസ് വകുപ്പ്