തൃശ്ശൂര്‍ വെള്ളറക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വ്യാജസിദ്ധനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് ദുബായ്പടി തറയില്‍ വീട്ടില്‍ ഹൈദറിനെ(58)യാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ 2019-ല്‍ വ്യാജസിദ്ധന് ചമഞ്ഞു ചികിത്സ നടത്തിയതിനെതിരേ എരുമപ്പെട്ടി പോലീസെടുത്ത കേസ് നിലവിലുണ്ട്. മറ്റു ജില്ലകളിലും പ്രതിക്കെതിരേ കേസുകളുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഇന്‍സ്പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐ. ടി.സി. അനുരാജ്, സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ. വര്‍ഗീസ്, എസ്.സി.പി.ഒ.മാരായ കെ. രാജേഷ്, ജിജി, കെ.വി. സുഗതന്, ഐ.ബി. ഷാജന്, പി.ബി. മിനി, സി.പി.ഒ. കെ.എസ്. സുവീഷ്കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വയറുവേദനയ്ക്ക് ആശുപത്രിയിലെത്തിയ 17കാരിയെ പരിശോധിച്ചപ്പോള്‍ ആറുമാസം ഗര്‍ഭിണി; കാമുകന് പിടിയില്‍
കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകന് അറസ്റ്റില്‍. മാങ്കോട് സ്വദേശി പ്രണവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോവളത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി പ്രതി ഏറെക്കാലമായി പ്രണയബന്ധത്തിലായിരുന്നു.
വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ആറു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കള്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി നിരവധി തവണ പ്രണവ് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്കി.
സംഭവം പുറത്തായതിന് പിന്നാലെ പ്രണവ് ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കോവളത്തെ റിസോര്‍ട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ വിവിധസ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചതായി പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വിവാഹാഭ്യര്‍ഥന നിരസിച്ചു; 32 കാരിയ്ക്ക് നേരെ സഹപ്രവര്‍ത്തകന്റെ ആസിഡ് ആക്രമണം
ബെംഗളൂരു: വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയ്്ക്ക് നേരെ ആസിഡ് ആക്രമണം. ബെംഗളൂരുവിലാണ് സംഭവം. മൂന്നു കുട്ടികളുടെ അമ്മയായ യുവതിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.യുവതി ജോലി ചെയ്യുന്ന ഫാക്ടറിയിലെ സഹപ്രവര്ത്തകന് അഹമ്മദാണ് (36) ആക്രമിച്ചത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞ യുവതി കുട്ടികള്‍ക്കൊപ്പമാണ് കഴിയുന്നത്.
ആസിഡ് ആക്രമണത്തില്‍ യുവതിയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചതായി സൗത്ത് ഡി.സി.പി. ഹരീഷ് പാണ്ഡെ അറിയിച്ചു.
കഴിഞ്ഞ കുറേ ദിവസമായി ഇയാള്‍ യുവതിയെ വിവാഹം കഴിക്കാനായി നിര്‍ബന്ധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ വിവാഹാഭ്യര്‍ഥന യുവതി നിരസിച്ചതോടെ ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തു.
സുഗന്ധദ്രവ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ സഹപ്രവര്‍ത്തകരായിരുന്നു യുവതിയും പ്രതിയുമെന്നും മൂന്ന് കൊല്ലത്തോളമായി ഇരുവര്‍ക്കും തമ്മില്‍ പരിചയമുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിനു പിന്നാലെ രക്ഷപ്പെട്ട പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.