മദ്യപിക്കുന്നതിനിടെ വഴക്കിട്ടു; മദ്യ ലഹരിയിൽ പിതാവ് മകന്റെ കഴുത്തിൽ വെട്ടി; നില ഗുരുതരം
- Published by:Rajesh V
- news18-malayalam
Last Updated:
പിതാവ് വിജയൻ നായരാണ് വിനീതിനെ ആക്രമിച്ചത്
തിരുവനന്തപുരം: മദ്യ ലഹരിയിൽ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ച മകന്റെ നില ഗുരുതരം. മംഗലപുരം കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ വിനീതിനാണ് (35) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് വിജയൻ നായരാണ് വിനീതിനെ ആക്രമിച്ചത്.
ഇതും വായിക്കുക: കൂട്ടുകാരന്റെ അമ്മയെ മോശമായി പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ബൈക്കിലെത്തി വാളുകൊണ്ട് വെട്ടി
ഒരുമിച്ച് മദ്യപിച്ചതിനു ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇന്നലെയും സമാന രീതിയിൽ മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് വെട്ടിപരിക്കേൽപ്പിക്കുന്നതിലേക്ക് തിരിച്ചത്. വഴക്കിനിടെ വിജയൻ നായർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു വിനീതിന്റെ കഴുത്തിനു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വിജയൻ നായരെ മംഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 05, 2025 9:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിക്കുന്നതിനിടെ വഴക്കിട്ടു; മദ്യ ലഹരിയിൽ പിതാവ് മകന്റെ കഴുത്തിൽ വെട്ടി; നില ഗുരുതരം