തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്ന വാർഡുകളിലെല്ലാം ജയിച്ചത് എതിർ സ്ഥാനാർത്ഥികൾ. മാരാർജി ഭവൻ സ്ഥിതി ചെയ്യുന്ന തമ്പാനൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ജയിച്ചത്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനുള്ള ശാസ്തമംഗലത്ത് ബിജെപിയും സിപിഎമ്മിന്റെ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ യുഡിഎഫും വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പല പ്രമുഖരെയും ഞെട്ടിച്ചു. കുടുബത്തോടൊപ്പം വന്നു വോട്ട് ചെയ്ത് പല നേതാക്കളുടെ സ്വന്തം വാർഡിൽ എതിർ പാർട്ടിയിലെ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. (തുടർന്ന് വായിക്കാം)
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നേട്ടം സ്വന്തമാക്കി യുഡിഎഫ്. കൈവശമുണ്ടായിരുന്ന കോർപറേഷനുകളടക്കം ഇടതുമുന്നണിയെ കൈവിട്ടപ്പോൾ ബിജെപിയും അപ്രതീക്ഷിത മുന്നേറ്റം നടത്തി. മുൻ എംഎൽഎമാരടക്കം പല പ്രമുഖരും തിരഞ്ഞെടുപ്പ് ഗോദയിൽ കാലിടറി വീണു. ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രമുഖരെ അറിയാം. (തുടർന്ന് വായിക്കാം)
ലൈംഗികാതിക്രമ കേസിലുൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നാട്ടിലെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്ത് പതിനെട്ടാം വാർഡായ മുണ്ടപ്പള്ളിയിലാണ് സിപിഎം സ്ഥാനാർഥിയായ കാവ്യാ വേണു യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിൽ ഒരാളാണ് കാവ്യ.507 വോട്ടുകൾ നേടിയ കാവ്യ 497 വോട്ടുകൾ നേടിയ കോൺഗ്രസിന്റെ രജനി ആറിനെയാണ് പരാജയപ്പെടുത്തിയത്.
പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിൽ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.സി.രാജഗോപാലിന് വിജയം. 28 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ രാധാ ചന്ദ്രനെ നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ രാജഗോപാൽ പരാജയപ്പെടുത്തിയത്.
1979ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ രാജഗോപാൽ അന്ന് വിജയിച്ച് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റായി.1988ല്‍ പഞ്ചായത്ത് പ്രസിഡന്റായി.2006ൽ ആറന്മുള മണ്ഡലത്തിൽ നിന്നും വിജയിച്ച രാജഗോപാൽ 2011ല്‍ കെ.ശിവദാസന്‍ നായരോട് പരാജയപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരമേ നന്ദി! തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി.-എൻ.ഡി.എ.ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണ്. സംസ്ഥാനത്തിൻ്റെ വികസന ലക്ഷ്യങ്ങൾ ഞങ്ങളുടെ പാർട്ടിക്ക് മാത്രമേ പൂർത്തീകരിക്കാൻ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിൻ്റെ വളർച്ചയ്ക്കും, ജനങ്ങൾക്ക് ‘ഈസ് ഓഫ് ലിവിംഗ്’ (ജീവിത സൗകര്യം) വർദ്ധിപ്പിക്കുന്നതിനും വേണ്ടി ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി, എൻഡിഎ. സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു. യുഡിഎഫിനെയും എൽഡിഎഫിനെയും കേരളത്തിന് മടുത്തു. നല്ല ഭരണം ഉറപ്പാക്കാനും, എല്ലാവർക്കും അവസരങ്ങളുള്ള ഒരു വികസിതകേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഏക ഓപ്ഷൻ എൻഡിഎ മാത്രമാണെന്ന് അവർ കാണുന്നു- പ്രധാനമന്ത്രി നരേന്ദ്ര മോദി
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ബിജെപിക്ക് വിജയം.കണ്ണൂർ കോർപ്പറേഷൻ ടെമ്പിൾ ഡിവിഷനിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി അർച്ചന വണ്ടിച്ചാൽ ആണ് വിജയിച്ചത് .ഈ വാർഡിൽ മൂന്നാമതായ സിപിഎം സ്ഥാനാർത്ഥിക്ക് കിട്ടിയത് 84 വോട്ട്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാർഡിൽ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് ജയം. കണ്ണൂർ പായം പഞ്ചായത്ത് താന്തോട് വാർഡിൽ എം.പി. ഹരിതയാണ് ജയിച്ചത്. എൽഡിഎഫിലെ കെ. സന്ധ്യയെയാണ് തോൽപിച്ചത്.425 വോട്ടിനാണ് ജയം. എതിർ സ്ഥാനാർഥി കെ. സന്ധ്യയ്ക്ക് 412 വോട്ടാണ് ലഭിച്ചത്. പഞ്ചായത്ത് രൂപീകരിച്ചതിനു ശേഷം ഒറ്റത്തവണ മാത്രമാണ് യുഡിഎഫ് ഭരിച്ചത്. ആകെയുള്ള 19 വാർഡിൽ ആറ് വാർഡുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു.
പാലാ നഗരസഭയിലേക്ക് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വിജയിച്ചു. 13, 14, 15 വാര്‍ഡുകളില്‍ മല്‍സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരാണ് സ്വതന്ത്രരായി ജയിച്ചത്. 20 വര്‍ഷമായി സ്വതന്ത്രന്‍, ബിജെപി,സിപിഎം, ഇങ്ങനെ ജയിച്ച വ്യക്തി കൂടിയാണ് ബിനു. പാലാ നഗരസഭയിൽ സിപിഎം ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച ഏക വ്യക്തിയായ ബിനുവിന് നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മല്‍സരിച്ചത്. കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കമാണ് ബിനുവിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.
കന്നിയങ്കത്തില്‍ തന്നെ ജയിച്ച ദിയ എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു.ഏറെക്കാലം കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പുളിക്കക്കണ്ടത്തിൽ പിവി സുകുമാരന്‍ നായരുടെ മക്കളാണ് ബിനുവും ബിജുവും. ഈ കുടുംബത്തിന്റെ പിന്തുണ പാലാ നഗരസഭ ഭരിക്കുന്നവര്‍ക്ക് നിര്‍ണായകമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം ബിജു സജീവമായിരുന്നു.
നഗരസഭയിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം. നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിലെ സ്ഥാനാർഥികളായ ഷാജു തുരുത്തേൽ ഭാര്യ അഡ്വ. ബെറ്റി ഷാജു തുരുത്തേൽ എന്നിവരാണ് വിജയിച്ചത്.
ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്ത് നിന്നും ബെറ്റി ഷാജു തുരുത്തേൽ ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും നഗരസഭ കൗൺസിലർമാരായി കാൽ നൂറ്റാണ്ട് പിന്നിട്ടവരാണ്. ഷാജു ഒരു തവണയും ബെറ്റി രണ്ട് തവണയും നഗരസഭ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ ഗുരുവായൂരപ്പനും ശിവനും ഏറ്റുമുട്ടിയ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശിവന് വിജയം. കൊല്ലങ്കോട് പഞ്ചായത്തിലെ നെന്മേനി വാർഡിലായിരുന്നു ശിവനും ഗുരുവായൂരപ്പനും കാളിദാസനും മത്സരിച്ചത്. ഫലം വന്നപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയായ ആര്‍ ശിവൻ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ ഗുരുവായൂരപ്പനെ പരാജയപ്പെടുത്തി. ബിജെപിയുടെ കാളിദാസൻ മൂന്നാമതായി.
തദ്ദേശ തിരഞ്ഞെടുപ്പിൽ പേരുകൊണ്ട് ശ്രദ്ധേയയായ സോണിയാഗാന്ധി മൂന്നാറിൽ തോറ്റു. 16ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു സോണിയാ ഗാന്ധി. എൽഡിഎഫ് സ്ഥാനാർത്ഥി വളർമതിയോടാണ് പരാജയപ്പെട്ടത്. 34കാരിയായ സോണിയാഗാന്ധി നല്ലതണ്ണി വാർഡിലാണ് മത്സരിച്ചത്. മഞ്ജുള രമേശായിരുന്നു യു ഡി എഫിന്റെ സ്ഥാനാർത്ഥി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ദുരൈരാജിന്റെ മകളാണ് സോണിയാഗാന്ധി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം അന്ന് മകൾക്ക് ഈ പേര് നൽകിയത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറിയായ സുഭാഷിനെ വിവാഹം കഴിച്ചതിന് ശേഷം സോണിയാ ഗാന്ധി ബിജെപിയിൽ ചേരുകയായിരുന്നു.
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി വിജയത്തെ അഭിനന്ദിച്ച് ശശി തരൂർ.
What a day of amazing results in the Kerala local self-government elections! The mandate is clear, and the democratic spirit of the state shines through.
A huge congratulations to @UDFKerala for a truly impressive win across various local bodies! This is a massive endorsement…
— Shashi Tharoor (@ShashiTharoor) December 13, 2025
പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ പള്ളിക്കൽ ഡിവിഷനിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീനാദേവി കുഞ്ഞമ്മ ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് റീകൗണ്ടിംഗില്‍ വിജയം കണ്ടു. കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ ഇതേ ഡിവിഷനിൽ നിന്ന് സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ശ്രീന, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് രാജിവച്ച് കോൺഗ്രസിനൊപ്പം ചേർന്നത്.
തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ പഞ്ചായത്തിൽ നിലവിൽ ഫലം അറിവായ 12 വാർഡുകളിൽ എട്ടും നേടി എൻഡിഎ അധികാരത്തിലേക്ക്. വെൺപകൽ വാര്‍ഡിൽ നിന്നും ബിജെപി സ്ഥാനാർത്ഥി നകുൽ ചന്ദ്രൻ 400ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റിൽ ലീഡുമായി എൻഡിഎ അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് 1 സീറ്റും കൂടി മതി.
ഇടുക്കിയിൽ മുൻ മന്ത്രി എം എം മണിയുടെ കോട്ട പിടിച്ചെടുത്ത് യു ഡി എഫ്. രാജാക്കാട് പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്തു. യു ഡി എഫ് 10, സ്വത. 01,
എൽ ഡി എഫ് 3. കഴിഞ്ഞ തവണ എം എം മണിയുടെ മകൾ പ്രസിഡന്റ് അയിരുന്ന പഞ്ചായത്ത് ആണ് രാജാക്കാട്
യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിൽ ലീഗ് പ്രവർത്തകർ ആഘോഷം തുടങ്ങി. പാണക്കാട് തയാറാക്കിവച്ചിരിക്കുന്ന പച്ച ഹലുവയും ലഡുവയും

കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഭരണം പിടിച്ച് എൻഡിഎ. ആകെയുള്ള 15 സീറ്റുകളിൽ ബിജെപിക്ക് 8, എൽഡിഎഫ് 5, യുഡിഎഫ് 2 എന്നിങ്ങനെയാണ് സീറ്റുനില
കൊല്ലം പോരുവഴിയിൽ മത്സരിച്ച ഭാര്യയും ഭർത്താവും ജയിച്ചു. ശാസ്താം കോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥി നിഖിൽ മനോഹർ ജയിച്ചു. പോരുവഴി പഞ്ചായത്ത് 8 വാർഡിൽ ഭാര്യ രേഷ്മ നിഖിൽ വിജയിച്ചു
ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന സിപിഎം നേതാവ് എ പത്മകുമാറിന്റെ വാർഡിൽ ബിജെപി വിജയിച്ചു. ആറന്മുള പഞ്ചായത്തിൽ ഏഴാം വാർഡിൽ BJP സ്ഥാനാർത്ഥി ഉഷാ ആർ നായരാണ് വിജയിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ കൊടുങ്ങാന്നൂര്‍ ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി വി വി രാജേഷ് വിജയിച്ചു. ബിജെപിയുടെ മേയർ സ്ഥാനാർത്ഥി എന്ന നിലയിൽ പരിഗണിക്കപ്പെടുന്ന നേതാവാണ് വി വി രാജേഷ്
തിരുവനന്തപുരം കോർപറേഷൻ കൊടുങ്ങാനൂരിൽ ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് വിജയിച്ചു
പുനലൂർ നഗരസഭയിലെ ഐക്കരക്കോണം വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ആദ്യമായാണ് പുനലൂർ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറക്കുന്നത്
കൊടുവള്ളി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച വിവാദ വ്യവസായി കാരാട്ട് ഫൈസൽ തോറ്റു. കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡായ സൗത്ത് കൊടുവള്ളിയിൽ മുസ്‌ലിം ലീഗിന്റെ പി പി മൊയ്തീൻകുട്ടിയാണ് കാരാട്ടിനെ പരാജയപ്പെടുത്തിയത്.
മുനമ്പം സമരം കൊണ്ട് ശ്രദ്ധകേന്ദ്രമായ എറണാകുളം പള്ളിപ്പുറം പഞ്ചായത്തിൽ മുനമ്പം കടപ്പുറം വാർഡിൽ ബിജെപിയുടെ കുഞ്ഞുമോൻ അഗസ്റ്റിൻ വിജയിച്ചു .
തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിൽ ബിജെപിയുടെ ആർ. ശ്രീലേഖ വിജയിച്ചു. സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ശ്രീലേഖ.
തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ കവടിയാർ വാർഡിൽ വിജയിച്ചു
തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ വിജയിച്ചു
കോട്ടയം നഗരസഭയിലെ തിരുനക്കര വാർഡിൽ എൻസിപി സ്ഥാനാർത്ഥി ലതികാ സുഭാഷിന് തോൽവി. യുഡിഎഫിന്റെ സുശീലാ ഗോപകുമാറാണ് ഇവിടെ നിന്ന് ജയിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ പാളയം വാർഡിൽ മുൻ കായികതാരവും ബിജെപി സ്ഥാനാർത്ഥിയുമായ പത്മിനി തോമസ് പരാജയപ്പെട്ടു. യുഡിഎഫിന്റെ ഷേർളി എസ്സിനോടാണ് പരാജയപ്പെട്ടത്.
തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴി വാർഡിൽ സിപിഎം സ്ഥാനാർത്ഥി ഐ പി ബിനു തോറ്റു. സിറ്റിങ് സ്ഥാനാർത്ഥി മേരി പുഷ്പത്തോടാണ് തോറ്റത്
കട്ടപ്പന നഗരസഭയില്‍ ജനവിധി തേടിയ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ ഇ എം അഗസ്തി പരാജയപ്പെട്ടു. ഇരുപതേക്കറിൽ എൽഡിഎഫ് സ്ഥാനാർത്ഥിയോടാണ് അഗസ്തി പരാജയപ്പെട്ടത്. മുൻ പീരുമോട്, ഉടുമ്പഞ്ചോല എംഎൽഎയാണ്
തൃശൂർ കോർപറേഷനിലെ കണ്ണംകുളങ്ങര വാർഡിൽ ബിജെപി സ്ഥാനാർത്ഥി മുംതാസ് വിജയിച്ചു.
കണ്ണൂർ കോർപ്പറേഷൻ ആദികടലായി വാർഡിൽ കോൺഗ്രസിന്റെ റിജിൽ മാക്കുറ്റി വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു.
ജോസ് കെ മാണിയുടെ വാർഡായ പാലാ നഗരസഭയിലെ 22-ാം വാർഡിൽ UDF ജയിച്ചു. കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥി
രജിത പ്രകാശ് 55 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
രാഹുൽ മാങ്കുട്ടത്തിന്റെ അനുയായി ഫെന്നി നൈനാൻ തോറ്റു. അടൂർ നഗരസഭ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു. വാർഡ് ബിജെപി നിലനിർത്തി.
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് അട്ടിമറി വിജയം നേടി. വൈഷ്ണ സുരേഷ്- 363, എൽഡിഎഫ് സ്ഥാനാർത്ഥി- അഡ്വ. അംശു വാമദേവൻ- 231, ബിഡിജെഎസ് സ്ഥാനാര്‍ത്ഥി അജിത് കുമാർ – 106
മുൻമന്ത്രി എസ് ശർമയുടെ ഭാര്യ ആശാ ശർമ പരാജയപ്പെട്ടു. പറവൂർ നഗരസഭയിലെ ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. ബിജെപിയാണ് ഇവിടെ വിജയിച്ചത്. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി
കൊച്ചി കോർപ്പറേഷനിൽ ആദ്യ വിജയം ബിജെപിക്ക്. സിറ്റിങ് സീറ്റായ ഐലൻഡ് നോർത്ത് വാർഡിൽ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയെ പരാജയപ്പെടുത്തി ബിജെപിയുടെ പത്മകുമാരി വിജയിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ കണ്ണമ്മൂല വാർഡിൽ സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്‍ണൻ വിജയിച്ചു . യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികളാണ് തൊട്ടു പിന്നിൽ
തിരുവനന്തപുരം കോർപറേഷനിൽ 12 ഇടത്ത് എൻഡിഎയും 10 ഇടത്ത് എൽഡിഎഫും 2 ഇടത്തും യുഡിഎഫും ലീഡ് ചെയ്യുന്നു

കണ്ണൂർ കൂത്തുപറമ്പിൽ ബിജെപി അക്കൗണ്ട് തുറന്നു. നഗരസഭയിലെ പാലപ്പറമ്പ വാർഡിൽ ബിജെപി സ്ഥാനാർഥി രമിത (615 ) കെ സിപിഎം സ്ഥാനാർത്ഥി പി ഷൈജയെ (271 )പരാജയപ്പെടുത്തി
വയനാട് കൽപറ്റയിൽ ആർ ജെ ഡി നേതാവ് എം.വി. ശ്രേയാംസ് കുമാറിന്റെ തറവാട് വീട് ഇരിക്കുന്ന പുളിയാർമല വാർഡ് ബിജെപി നേടി. ബിജെപിയിലെ രഞ്ജിത്ത് ആർ ജെ ഡിയിലെ സനൂഷ്‌കുമാറിനെ പരാജയപ്പെടുത്തി.
തിരുവനന്തപുരം കോർപറേഷനിൽ 7 ഇടത്ത് എൻഡിഎ ലീഡ് ചെയ്യുന്നു. മൂന്നിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു

തിരുവനന്തപുരം കോർപറേഷനിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു

കോർപറേഷൻ
എൽഡിഎഫ് – 19
യുഡിഎഫ് – 3
എൻഡിഎ – 1
OTH – 0
ജില്ലാ പഞ്ചായത്ത്
എൽഡിഎഫ് – 18
യുഡിഎഫ് – 1
എൻഡിഎ – 0
OTH – 0
ബ്ലോക്ക് പഞ്ചായത്ത് കൊല്ലം
എൽഡിഎഫ് – 15
യുഡിഎഫ് – 1
എൻഡിഎ – 0
OTH – 0
ഗ്രാമപഞ്ചായത്ത്
എൽഡിഎഫ് – 30
യുഡിഎഫ് – 7
എൻഡിഎ – 1
OTH – 0
മുനിസിപ്പാലിറ്റി
എൽഡിഎഫ് – 10
യുഡിഎഫ് – 0
എൻഡിഎ – 0
OTH – 0
പത്തനംതിട്ട ജില്ലയിൽ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് ഒരിടത്ത്. മൂന്നെടുത്ത് ഒപ്പത്തിനൊപ്പം. രണ്ട് നഗരസഭകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു
തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് 3, യുഡിഎഫ് 3, എൻഡിഎ 2.
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ട്. ആദ്യ ലീഡ് എൽഡിഎഫിന്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിനായി ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ തുറക്കുന്നു. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. എട്ടുമണിയോടെ വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റല്‍ വോട്ടുകളെണ്ണും. 8.30ഓടെ ആദ്യഫലസൂചനകൾ അറിയാം.




