പഞ്ചാബിൽ പതിനഞ്ചു വയസുകാരിയെ രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തു

Last Updated:

ബലാത്സംഗ കേസിൽ രണ്ടാനച്ഛനെ പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്ന് സബ് ഇൻസ്പെക്ടർ അമർജിത് കോർതെ പറഞ്ഞു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഹോഷിയാർപുർ: പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ ഗ്രാമത്തിൽ പതിനഞ്ചു വയസുകാരി ബലാത്സംഗത്തിന് ഇരയായി. രണ്ടാനച്ഛനാണ് പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്തത്. ജൂലൈ പതിനാറിന് ആണ് രണ്ടാനച്ഛനായ ആൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
പെൺകുട്ടി തന്റെ അമ്മയോട് ആണ് സംഭവത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. നേരത്തെയുള്ള വിവാഹത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്ക് നാലു പെൺമക്കളും ഒരു മകനുമാണ് ഉള്ളത്. പെൺമക്കളിൽ മൂത്തയാളെയാണ് രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തത്.
ബലാത്സംഗ കേസിൽ രണ്ടാനച്ഛനെ പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തെ തുടർന്ന് ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്ന് സബ് ഇൻസ്പെക്ടർ അമർജിത് കോർതെ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
advertisement
ബിഹാറിൽ വിഷമദ്യ ദുരന്തം; പതിനാറു പേർ മരിച്ചു, കാഴ്ചശക്തി നഷ്ടമായത് നിരവധി പേർക്ക്
പാറ്റ്ന: ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ പതിനാറു പേർ മരിച്ചു. നിരവധി പേർക്ക് കാഴ്ചശക്തി നഷ്ടമായി. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ കഴിഞ്ഞ 48 മണിക്കൂറിലാണ് പതിനാറു പേർക്ക് ജീവൻ നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ചോദ്യം ചെയ്തു. ഗ്രാമത്തിലെ രണ്ട് ചൗകിദാറുകളെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തു.
മരിച്ചവരുടെ കുടുംബാംഗങ്ങൾ പൊലീസ് നടപടിയെ ഭയന്ന് ആരെയും അറിയിക്കാതെ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിച്ചു. 2016 ഏപ്രിൽ മുതൽ സംസ്ഥാനത്ത് മദ്യ ഉപഭോഗം, ഉൽപാദനം, വ്യാപാരം എന്നിവ നിരോധിച്ചിരിക്കുന്നു.
advertisement
'കഴിഞ്ഞ രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ എട്ടു പേരോളമാണ് അസ്വാഭാവികമായി മരിച്ചത്. എന്നാൽ, മദ്യപിച്ചിട്ടാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് മരിച്ചയാളുടെ വീട്ടുകാരോ ഗ്രാമീണരോ പുറത്തു പരാമർശിച്ചിട്ടില്ല' - ജില്ല മജിസ്ട്രേറ്റ് കുന്ദൻ കുമാർ പറഞ്ഞു.
പുതിയ മദ്യനിരോധന നിയമപ്രകാരം 2016ൽ ബിഹാറിനെ ഡ്രൈ സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാൽപതോളം പേരിൽ നിന്ന് മൊഴിയെടുത്തു. ഇതിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. എന്നാൽ, ഇവരെല്ലാവരും മദ്യം കഴിച്ചു എന്ന കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്.
advertisement
ഇരയായവരിൽ രണ്ടു പേരുടെ ബന്ധുക്കൾ മാത്രമാണ് തങ്ങളുടെ ബന്ധുക്കളുടെ മരണത്തെക്കുറിച്ച് കൂടുതലായി എന്തെങ്കിലും സംസാരിക്കാൻ തയ്യാറായത്. എന്നാൽ, തങ്ങളുടെ ബന്ധുക്കൾ മരിച്ചത് ആരോഗ്യകരമായ പ്രശ്നങ്ങൾ കൊണ്ടാണെന്നാണ് ഇവർ പറഞ്ഞത്. രണ്ടുപേരുടെ മരണം ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് സംഭവിച്ചതെങ്കിൽ പോലും ബാക്കിയുള്ള 14 പേരുടെ മരണം വ്യാജമദ്യം കഴിച്ചതു കൊണ്ടാണെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പഞ്ചാബിൽ പതിനഞ്ചു വയസുകാരിയെ രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തു
Next Article
advertisement
പിണറായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി
പിണറായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി
  • കണ്ണൂർ പിണറായിയിൽ സ്ഫോടക വസ്തു കൈകാര്യം ചെയ്യുമ്പോൾ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറുകയായിരുന്നു.

  • നാടൻ ബോംബ് പൊട്ടിയെന്ന പ്രചാരണം തെറ്റാണെന്നും, വിജയാഘോഷ പടക്കമാണെന്നു സിപിഎം വാദിക്കുന്നു.

  • പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ സമീപപ്രദേശങ്ങളിൽ രാഷ്ട്രീയ അക്രമവും ബോംബ് സ്ഫോടനവും റിപ്പോർട്ട് ചെയ്തു.

View All
advertisement