കോഴിക്കോട് ലൈംഗികത്തൊഴിലിന് പിടിയിലായ സംഘം പ്രവർത്തിച്ചിരുന്നത് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ

Last Updated:

രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇവരുടെ ഇടപാടുകാർ

Sex worker gang arrested in Malaparamb, Kozhikode
Sex worker gang arrested in Malaparamb, Kozhikode
കോഴിക്കോട് മലാപ്പറമ്പ് സ്ത്രീകളെ എത്തിച്ചു ലൈംഗികത്തൊഴിൽ നടത്തിയ സംഘം ഇടപാടുകൾ നടത്തിയിരുന്നത് തികച്ചും പ്രൊഫഷണൽ രീതിയിൽ. വാട്‌സാപ് ഗ്രൂപ്പിലൂടെ വരുന്ന ഇടപാടുകാർ ഫ്ളാറ്റിലെ കൗണ്ടറിൽ പണമടച്ചാണ് ഇടപാടുകൾ നടത്തിയിരുന്നത്.
ഇവരുടെ സ്ഥിരം ഇടപാടുകാരെ ഉൾപ്പെടുത്തിയാണ് വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ ഗ്രൂപ്പിലേക്ക് ചേർക്കും. തല്പര കക്ഷികൾക്ക് വാട്‌സാപ്പിലൂടെ ലൊക്കേഷൻ കൈമാറും. വന്നശേഷം ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിലെ കൗണ്ടറിലെത്തി പണമടയ്ക്കണം.
ആശുപത്രികളുടെ അടുത്താണ് സംഘം ഫ്ലാറ്റുകൾ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇവരുടെ ഇടപാടുകാർ. 3500 രൂപയാണ് ഒരു ഇടപാടുകാരനിൽനിന്ന് വാങ്ങിയിരുന്നതെങ്കിലും 1000 രൂപ മാത്രമാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നത്. ശരാശരി 25 ഇടപാടുകാർ ഒരു ദിവസം ഫ്ലാറ്റിൽ എത്തിയിരുന്നു.
advertisement
നടത്തിപ്പുകാരി ദിവസേന അരലക്ഷത്തിലേറെ രൂപ ഉണ്ടാക്കിയിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. 2 വർഷം മുൻപ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തവർ ക‍ൃത്യമായി വാടക നൽകിയിരുന്നു. രണ്ടു വർഷം മുൻപാണ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പരിസരത്തുള്ളവരുടെ പരാതിയെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു.
നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയാണ് ആറാം തീയതി നടക്കാവ് പൊലീസ് പിടികൂടിയത്. സംഘത്തിനു മറ്റു കേന്ദ്രങ്ങളുണ്ടോ എന്നറിയാൻ പൊലീസ് പരിശോധന നടത്തുണ്ട്. കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് സ്ത്രീകളെ ലൈംഗികത്തൊഴിലിനായി എത്തിച്ചിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ലൈംഗികത്തൊഴിലിന് പിടിയിലായ സംഘം പ്രവർത്തിച്ചിരുന്നത് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ
Next Article
advertisement
അമ്മൂമ്മ അടയ്ക്കുന്നതിനിടെ ഗേറ്റ് ദേഹത്തുവീണ് പരിക്കേറ്റ ഒന്നരവയസുകാരൻ മരിച്ചു
അമ്മൂമ്മ അടയ്ക്കുന്നതിനിടെ ഗേറ്റ് ദേഹത്തുവീണ് പരിക്കേറ്റ ഒന്നരവയസുകാരൻ മരിച്ചു
  • അമ്മൂമ്മ ഗേറ്റ് അടയ്ക്കുന്നതിനിടെ വീണ് പരിക്കേറ്റ ഒന്നരവയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു.

  • ആലപ്പുഴയിൽ 22ന് രാവിലെ 11 മണിക്ക് അശ്വതിയുടെ വീട്ടിൽ വച്ചാണ് അപകടം നടന്നത്.

  • കുഞ്ഞിനെ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

View All
advertisement