സീറ്റ് മാറ്റിത്തരാമെന്ന് പറഞ്ഞ് ജർമ്മൻ യുവതിയെ പീഡിപ്പിച്ചു; ടിടിഇ അറസ്‌റ്റിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഡിസംബർ 13ന് ജയ്പൂരില്‍ നിന്ന് അജ്മീറിലേക്ക് പോവുകയായിരുന്ന ജര്‍മ്മന്‍ യുവതിയാണ് പീഡനത്തിനിരയായത്
ജയ്‌പൂർ: രാജസ്ഥാനില്‍ ട്രെയിനില്‍ യാത്ര ചെയ്ത വിദേശ യുവതിയെ ടിടിഇ പീഡിപ്പിച്ചു. ഡിസംബർ 13ന് ജയ്പൂരില്‍ നിന്ന് അജ്മീറിലേക്ക് പോവുകയായിരുന്ന ജര്‍മ്മന്‍ യുവതിയാണ് പീഡനത്തിനിരയായത്. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന യുവതിയെ സീറ്റ് തരാമെന്ന് പറഞ്ഞ് എസി കോച്ചിലെത്തിച്ച ശേഷമായിരുന്നു പീഡനം.
Also read- ആശുപത്രിയിലെ അലമാരയില്‍ യുവതിയെയും കിടക്കയ്ക്കടിയില്‍ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി
യുവതി റെയില്‍വേ പോര്‍ട്ടലില്‍ പരാതി നല്‍കിയതോടെ ടിടിഇക്കെതിരെ കേസെടുത്തു. ആരോപണ വിധേയനായ ടി ടി വിശാല്‍ സിംഗ് ഷെഖാവത്തിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതിയായ ടിടിഇക്കെതിരെ സെക്ഷന്‍ 354 പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഡിസംബര്‍ 16-നാണ് യുവതി ഈ വിഷയത്തില്‍ പരാതി നല്‍കിയത്.
advertisement
യുവതിയുടെ പരാതി റെയില്‍വേ ഭരണകൂടം ജയ്പൂര്‍ ജിആര്‍പിക്ക് അയച്ചതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേന്ദ്ര പറഞ്ഞു. ഇതേത്തുടര്‍ന്ന് ജിആര്‍പി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ടിടിഇയെ സസ്പെന്‍ഡ് ചെയ്തത്. സീറ്റ് തരാമെന്ന് പറഞ്ഞ് ടിടിഇ എസി കോച്ചില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന 25 കാരിയുടെ പരാതി. ഇരയായ യുവതി ബുധനാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തി.
Location :
First Published :
December 22, 2022 12:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സീറ്റ് മാറ്റിത്തരാമെന്ന് പറഞ്ഞ് ജർമ്മൻ യുവതിയെ പീഡിപ്പിച്ചു; ടിടിഇ അറസ്‌റ്റിൽ


