• HOME
  • »
  • NEWS
  • »
  • crime
  • »
  • ആശുപത്രിയിലെ അലമാരയില്‍ യുവതിയെയും കിടക്കയ്ക്കടിയില്‍ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി

ആശുപത്രിയിലെ അലമാരയില്‍ യുവതിയെയും കിടക്കയ്ക്കടിയില്‍ അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി

മയക്കുമരുന്ന് നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

  • Share this:

    ഗുജറാത്ത്: സ്വകാര്യ ആശുപത്രിയിലെ അലമാരയില്‍ മകളേയും കിടക്കയ്ക്കടിയില്‍ അമ്മയും മരിച്ചനിലയില്‍ കണ്ടെത്തി.അഹമ്മദാബാദിലെ മണിനഗറില്‍ ബാലുഭായ് പാര്‍ക്കിനടുത്തുള്ള ഇ.എന്‍.ടി. ആശുപത്രിയിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാരതി വാല (30), അമ്മ ചാമ്പ വാല എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

    ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ജോലി ചെയ്യുന്ന മൻസുഖിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂഖിന് ഭാരതി വാലയുടെ മാതാപിതാക്കളുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.

    Also read-കാസർഗോഡ് പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസ്; യുവതിയടക്കം രണ്ടുപേർകൂടി അറസ്റ്റിൽ

    ഓപ്പറേഷൻ തിയ്യേറ്ററിലെ അലമാരയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് യുവതി മൃതദേഹം കണ്ടെത്തിയത്. ആശുപത്രി ജീവനക്കാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ അമ്മയുടെ മൃതദേഹം ആശുപത്രി കിടക്കയ്ക്കടിയിൽ നിന്ന് ലഭിച്ചത്.
    ഇരുവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് എസിപി മിലാപ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    Published by:Sarika KP
    First published: