• HOME
 • »
 • NEWS
 • »
 • crime
 • »
 • Theft| കോടതി ലോക്കറിൽ സൂക്ഷിച്ച 50 പവനോളം തൊണ്ടിമുതല്‍ സ്വർണം കാണാനില്ല; അന്വേഷണം തുടങ്ങി

Theft| കോടതി ലോക്കറിൽ സൂക്ഷിച്ച 50 പവനോളം തൊണ്ടിമുതല്‍ സ്വർണം കാണാനില്ല; അന്വേഷണം തുടങ്ങി

സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  തിരുവനന്തപുരം ആർഡിഒ കോടതിയിൽ (RDO Court) തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി. കളക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണത്തിന് പുറമെ വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാനില്ല.

  സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. ലോക്കര്‍ പൊളിച്ച് മോഷ്ടിച്ചതിന്റെ അടയാളങ്ങളൊന്നുമില്ലാത്തതിനാല്‍ ജീവനക്കാരാണ് സംശയ നിഴലില്‍. കളക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തു.

  ഗുരുവായൂരിലെ 1.4 കോടിയുടെ സ്വര്‍ണക്കവര്‍ച്ച: തമിഴ്‌നാട് സ്വദേശി ഡല്‍ഹിയില്‍ പിടിയില്‍

  തൃശൂര്‍ ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നിന്നും വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശിയാണ് ഡൽഹിയിൽ പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ നിന്ന് 2.67 കിലോ സ്വർണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്.

  സ്വര്‍ണത്തിന് ഏകദേശം 1.4 കോടി രൂപ വില വരും. ഒരുകിലോ തൂക്കമുള്ള രണ്ട് സ്വര്‍ണക്കട്ടി, 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വര്‍ണക്കട്ടി, 40 പവന്‍ വരുന്ന സ്വര്‍ണാഭരണം എന്നിവ മോഷണം പോയിരുന്നു. മെയ് 12ന് രാത്രി 7.40നും 8.40നും ഇടയില്‍ ആയിരുന്നു മോഷണം. പ്രതിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.

  രാത്രി 9.30ന് വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോള്‍ മുകള്‍നിലയില്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടു. പരിശോധനയില്‍ മോഷണം നടന്നതായി മനസ്സിലായി. കിടപ്പുമുറിയില്‍ കയറി അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. മറ്റു മുറികള്‍ തുറന്നിരുന്നില്ല.

  ബാലനും ഭാര്യ രുഗ്‌മിണിയും പേരക്കുട്ടി അർജുനും ഡ്രൈവർ ബ്രിജുവും സിനിമയ്ക്കു പോയ തക്കം നോക്കി വീട് കുത്തിത്തുറന്നായിരുന്നു കവർച്ച.

  തേയിലത്തോട്ടത്തില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; നാലു പേര്‍ കസ്റ്റഡിയില്‍

  ഇടുക്കി പൂപ്പാറയില്‍ തേയിലത്തോട്ടത്തില്‍ ആക്രമിക്കപ്പെട്ട ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമി അറിയിച്ചു. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് ഉള്‍പ്പെടെയാണ് കസ്റ്റഡിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ് എസ്പി പറഞ്ഞു.

  സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവെയാണ് ഇവര്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ആണ്‍ സുഹൃത്ത് മദ്യപിച്ചിരുന്നു.

  സുഹൃത്തിനെ മര്‍ദിച്ച് ഓടിച്ചശേഷം പെണ്‍കുട്ടിയെ തേയിലത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്ത് ബഹളംവച്ച് ആളെക്കൂട്ടി തിരികെച്ചെന്നപ്പോഴേക്കും നാലുപേരും പെണ്‍കുട്ടിയെ തേയിലക്കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

  ഏലത്തോട്ടത്തില്‍ ജോലിക്കായി ബംഗാളില്‍നിന്ന് മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെണ്‍കുട്ടി. ഇതേ തോട്ടത്തില്‍ പണിക്കെത്തുന്ന യുവാവിനൊപ്പമാണ് പൂപ്പാറയിലെത്തിയത്. പിടിയലായവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയമായി പരിശോധന നടത്തും.
  Published by:Rajesh V
  First published: