ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് ആറു പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി

Last Updated:

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയിലാണ് സ്വർണം നഷ്ടപ്പെട്ടതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു

പൊലീസ് (പ്രതീകാത്മക ചിത്രം)
പൊലീസ് (പ്രതീകാത്മക ചിത്രം)
കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം. ജസ്റ്റിസ് എ ബദറുദീൻ്റെ കളമശ്ശേരി പത്തടിപ്പാലത്തെ വീട്ടിൽ തിങ്കളാഴ്ചയാണ് മോഷണം നടന്നത്. 6 പവൻ‌ തൂക്കം വരുന്ന വളകൾ ഉൾ‌പ്പെടെയുള്ള സ്വർണാഭരണങ്ങൾ ‌നഷ്ടപ്പെട്ടതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കവർച്ച നടന്നതിൻ്റെ ലക്ഷണങ്ങൾ ഒന്നും വീട്ടിലില്ല. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്.
ഇതും വായിക്കുക: കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഒപ്പമുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയിലാണ് സ്വർണം നഷ്ടപ്പെട്ടതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. ജഡ്ജിയുടെ വസതിയിലെ കിടപ്പുമുറിയിലെ മേശപ്പുറത്തുവെച്ചിരുന്ന വളകൾ ഉൾപ്പെടെയുള്ള ആറ് പവന്റെ സ്വർണം നഷ്ടപ്പെട്ടെന്നാണ് പരാതി. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജസ്റ്റിസ് എ ബദറുദ്ദീന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അ‌ദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി രഹന ടി.ആർ. ആണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് ആറു പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement