ആലുവ: ഗുണ്ടാപ്പിരിവ് നൽകാത്തതിന് ആലുവയിൽ ഹോട്ടൽ അടിച്ചുതകർത്തു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ശക്തി ഫുഡ്സ് എന്ന കടയാണ് അടിച്ചുതകർത്തത്. തമിഴ്നാട് സ്വദേശി ശക്തിവേലിന്റെ കടയാണ് അടിച്ചുതകർത്തത്.
പുലര്‍ച്ചെ ഒരു മണിയോടെ എത്തിയ ഒരാൾക്ക് 200 രൂപ വേണമെന്നാവശ്യപ്പെട്ടു. ബൈക്കിൽ പെട്രോൾ തീർന്നെന്ന കാരണമാണ് ഇയാൾ പറഞ്ഞത്. എന്നാൽ പണം തരാനാകില്ലെന്ന് ശക്തിവേൽ വ്യക്തമാക്കി. തുടർന്ന് മൊബൈൽ നമ്പർ തന്നാൽ പണം നൽകാമെന്ന് ശക്തിവേൽ പറഞ്ഞു.
പ്രകോപിതനായ യുവാവ് കടയിലെ കറികളെല്ലാം വലിച്ചെറിഞ്ഞു. പരിഭ്രാന്തനായ ശക്തിവേല്‍ കടയടച്ച് മടങ്ങാൻ തുടങ്ങുമ്പോൾ വീണ്ടും ഇയാളെത്തി കട അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുന്‍പ് തൊട്ടടുത്തുള്ള മറ്റൊരു ഹോട്ടലും ഗുണ്ടകളും തല്ലി തകർത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.