കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ (toilet) ഒളിക്യാമറ (hidden camera) സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഹോട്ടലിൽ വൈകിട്ട് ഭർത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് സംഭവം കണ്ടെത്തുന്നത്. ജനലിൽ വെള്ള പേപ്പർ പൊതിഞ്ഞു വച്ചതായി ശ്രദ്ധയില്‍പ്പെട്ട യുവതി സംശയം തോന്നിയ പേപ്പർ തുറന്നു നോക്കിയപ്പോൾ ഫോൺ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നു.
READ ALSO- Arrest | സ്നേഹിച്ച പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതിന് വീട്ടില്‍ കയറി അമ്മയെ തല്ലി; യുവാവ് അറസ്റ്റില്ഫോൺ എടുത്ത ശേഷം വിവരം ഹോട്ടൽ ഉടമയെ അറിയിച്ച യുവതി തുടര്‍ന്ന് പോലീസിൽ പരാതി നൽകി. ഫറോക്ക് ഇൻസ്പെക്ടർ ജി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലത്തെത്തി ഫോൺ പരിശോധിച്ചു. തൊഴിലാളിയെ ഹോട്ടലിൽ എത്തി കസ്റ്റഡിയിലെടുത്തു. ഒന്നര മാസം മുൻപാണ് പ്രതി കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ ജോലിക്കെത്തിയത്.
Arrest |കളഞ്ഞുകിട്ടിയ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ന്നു; അതിഥിതൊഴിലാളികള്‍ പിടിയില്‍
കൊച്ചി: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ (20), ആസാം തേസ്പൂർ സ്വദേശി അബ്ദുൾ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സംഘം അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്നത്. തിങ്കളാഴ്ചയാണ് മാത്യുവിന് പള്ളിക്കര ഭാഗത്ത് വച്ച് ഫോൺ നഷ്ടപെട്ടത്.
READ ALSO - Arrest | വിദ്യാര്‍ത്ഥിനിയെ സ്‌കൂട്ടറില്‍ കയറ്റികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം; ഭയങ്കരന്‍ അപ്പൂപ്പന്‍ അറസ്റ്റില്‍രാത്രി വീട്ടിലെത്തിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം മനസിലാക്കിയ മാത്യു ഉടൻ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ബംഗാൾ സ്വദേശിയായ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. പെരിങ്ങാലയിലെ വർക്ക്ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുൾ കലാമിനെ കുറിച്ച് വിവരം ലഭിച്ചത്. ഫോൺ ലഭിച്ചത് അബ്ദുൾ കലാമിനായിരുന്നു.
പളളിക്കര മീൻ മാർക്കറ്റിലെ തൊഴിലാളിയായ ഇയാൾ മൊബൈൽ ഫോണിലെ പാസ്‌വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഈ പണത്തിൽ നിന്നും കലാം എഴുപതിനായിരം രൂപയുടെ ഐഫോണും, വസ്ത്രങ്ങളും വാങ്ങി. ബക്കി തുക റോണി മിയയുടെ അക്കൗണ്ടിൽ തന്നെ ഉണ്ടായിരുന്നു. പണം എടുത്ത ശേഷം കളഞ്ഞു കിട്ടിയ ഫോൺ ഉപേക്ഷിച്ചു. പിന്നീട് പോലീസ് ഈ ഫോൺ കണ്ടെടുത്തു. കൃത്യത്തിന് ശേഷം നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവർ പോലീസ് പിടിയിലാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.