• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | വാഹനാപകടത്തിൽ ഗൃഹനാഥൻ കോമയിൽ; പ്രതിയെ ഒരു വർഷത്തിനു ശേഷം അന്വേഷണത്തിൽ കണ്ടെത്തി

Arrest | വാഹനാപകടത്തിൽ ഗൃഹനാഥൻ കോമയിൽ; പ്രതിയെ ഒരു വർഷത്തിനു ശേഷം അന്വേഷണത്തിൽ കണ്ടെത്തി

കേസ് ആദ്യം അന്വേഷിച്ച വണ്ടന്‍മേട് പോലീസ് ഇയാള്‍ തനിയെ സ്കൂട്ടറില്‍ നിന്ന് വീണതാണെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചിരുന്നു

 • Last Updated :
 • Share this:
  വാഹനാപകടത്തില്‍ പരിക്കേറ്റ് ഗൃഹനാഥന്‍ കോമയിലായ സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം വിശദമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തി പോലീസ്. ഇടുക്കി വണ്ടന്‍മേട് പാമ്പുപാറയില്‍ ഒരു വര്‍ഷം മുന്‍പ് നടന്ന അപകടത്തിലാണ് പുളിച്ചു മൂട്ടിൽ രാജൻ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് കോമയിലായത്. കേസ് ആദ്യം അന്വേഷിച്ച വണ്ടന്‍മേട് പോലീസ് ഇയാള്‍ തനിയെ സ്കൂട്ടറില്‍ നിന്ന് വീണതാണെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.

  എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി പരിക്കേറ്റ രാജന്‍റെ ഭാര്യ ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്കും കട്ടപ്പന ഡിവൈഎസ്പിക്കും  പരാതിനൽകിയിരുന്നു. തുടര്‍ന്ന്  കട്ടപ്പന ഡിവൈഎസ്പിയുടെയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം കേസ് അന്വേഷണം ആരംഭിച്ചു.

  കഴിഞ്ഞ വര്‍ഷം ജനുവരിയിലാണലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് പുറ്റടി ഭാഗത്തുനിന്നും അണക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരനായ പുളിച്ചു മൂട്ടിൽ രാജൻ എന്നയാളെ ഏതോ അജ്ഞാത വാഹനമിടിച്ച് അബോധ അവസ്ഥയിലാക്കുകയായിരുന്നു.

  Also Read- 56കാരിയായ അധ്യാപികയുടെ ശുചിമുറിയിൽ ക്യാമറ ഘടിപ്പിച്ച് അശ്ലീല വീഡിയോ പകർത്തി; 16കാരനെതിരെ പരാതി

  40 കിലോ മീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിച്ചിരുന്ന ഇയാള്‍ക്ക് സ്വയം സ്കൂട്ടറില്‍ നിന്ന് വീണാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളല്ല ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വേഗത്തിലെത്തിയെ ഏതോ ഒരു വാഹനം ഇടിച്ചിട്ടത് മൂലം വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ സ്വയം വാഹനം മറിഞ്ഞു വീഴുന്നതിനുള്ള സാഹചര്യ തെളിവുകളൊന്നും അപകടസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

  അപകടം സംഭവിച്ച അന്നത്തെ സിസിടിവി ദൃശ്യങ്ങൾപരിശോധിക്കുകയും അപകട സമയത്ത് അവിടെ കൂടിയിരുന്ന ആളുകളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്. പ്രതിയായ കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനേയും പ്രതി ഓടിച്ച KL 08AD6292 ബോലോറോ വാഹനത്തിലേയ്ക്കും അന്വേഷണസംഘം എത്തിച്ചേർന്നത്.

  Also Read- കഞ്ചാവ് വിറ്റ് പരപ്പനങ്ങാടി സ്വദേശി സമ്പാദിച്ചത് അട്ടപ്പാടിയിൽ ഒന്നര ഏക്കർ ഭൂമി; മലപ്പുറം എക്സൈസ് ഉടമസ്ഥത മരവിപ്പിച്ചു

  ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ
  എസ്ഐമാരായ സജിമോൻ ജോസഫ് ബാബു കെ.എം സി പി ഓ മാരായ സിനോജ് ജോസഫ്, ജോബിൻ ജോസ്, ടോണി ജോൺ വി.കെ, അനിഷ് , അനൂജ്, ശ്രീകുമാർ, സുബിൻഎന്നിവർ ചേർന്നാണ് ഈ കേസ് അന്വേഷിച്ചതും പ്രതിയെ കണ്ടെത്തിയതും.

  ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് മരിച്ചു

  കണ്ണൂർ (Kannur) പാനൂരിൽ (panur) പെഡസ്റ്റൽ ഫാനിന്റെ വയർ കഴുത്തിൽ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

  തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. ഉടൻ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്.
  Published by:Arun krishna
  First published: