എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ പ്രതികളായ 19 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയും കോടതി വെറുതെ വിട്ടു
- Published by:meera_57
- news18-malayalam
Last Updated:
സാക്ഷികളായ എസ്എഫ്ഐ-കെ എസ് യു പ്രവർത്തകർ വിചാരണ വേളയിൽ മൊഴി മാറ്റിയത് വിവാദമായിരുന്നു.
ആലപ്പുഴ : ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ (Vishal murder case ) പ്രതികളായ 19 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പൂജാ പി പി യാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്.
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്. സാക്ഷികളായ എസ്എഫ്ഐ-കെ എസ് യു പ്രവർത്തകർ വിചാരണ വേളയിൽ മൊഴി മാറ്റിയത് വിവാദമായിരുന്നു.
നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന ക്യാമ്പസ് ഫ്രണ്ട് മാതൃസംഘടനയോടൊപ്പം 2022 ൽ നിരോധിക്കപ്പെട്ടിരുന്നു.
കേസിലെ പ്രതികളായ 20 പേരും നിലവിൽ ജാമ്യത്തിലാണ്.ഇതിൽ ഒരാൾക്ക് കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂർത്തി ആയിട്ടില്ലായിരുന്നു.
കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷമാണ് വിധി. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവർത്തകനായിരുന്നു 19കാരനായ വിശാൽ. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യവർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യൻ കോളേജിലെ പരിപാടിക്കായി എത്തിയപ്പോൾ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി കുത്തേറ്റ വിശാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം ജൂലൈ 17 ന് മരിച്ചു.
advertisement
എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആദ്യം ലോക്കൽ പോലിസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയത് അന്ന് വിവാദം സൃഷ്ടിച്ചിരുന്നു.
Sumamry: The court acquitted 19 Campus Front activists accused in the murder case of Vishal, an ABVP activist in Chengannur, 13 years ago on July 16,2012. The Mavelikkara Additional Sessions Court judge Pooja PP issued the verdict acquitting the accused. The accused were acquitted on the grounds that the prosecution was unable to prove their guilt. The witnesses, SFI-KSU activists, changed their statements during the trial, which was controversial.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 30, 2025 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ പ്രതികളായ 19 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയും കോടതി വെറുതെ വിട്ടു










