അവിഹിതമെന്ന് സംശയം; ഭർത്താവ് കാമറയ്ക്കു മുന്നിൽ ഭാര്യയുടെ കഴുത്തറുത്ത ശേഷം എസ്‌യുവി ഓടിച്ചുകയറ്റി കൊലപ്പെടുത്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
റോഡിന് നടുവിൽ വെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയുടെ കഴുത്തറുക്കുകയും പിന്നീട് ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുമായിരുന്നു
ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം എസ്‌യുവി ഓടിച്ചുകയറ്റി കൊലപ്പെടുത്തി.കർണാടകയിലെ അഫ്സൽപൂർ താലൂക്കിലെ ബാലുർഗി ഗ്രാമത്തിന് സമീപം ദേശീയപാതയോരത്ത് വ്യാഴാഴ്ച പകൽ സമയത്താണ് നടുക്കുന്ന കൊലപാതകം നടന്നത്. മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശിയായ അക്ഷയ് എന്ന യുവാവാണ് തന്റെ ഭാര്യയായ സഹേലിയെ (26) അതി ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ ബാരാമതിയിൽ നിന്ന് അഫ്സൽപൂർ താലൂക്കിലെ ദേവലഗാപൂരിലേക്ക് കാറിൽ പുറപ്പെട്ടതായിരുന്നു ദമ്പതികൾ. യാത്രയ്ക്കിടയിൽ അഫ്സൽപൂർ താലൂക്കിലെ ബാലുർഗി ഗ്രാമത്തിന് പുറത്തുള്ള പ്രധാന റോഡിന് സമീപം അക്ഷയ് കാർ നിർത്തി. തുടർന്ന് റോഡിന് നടുവിൽ വെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഭാര്യയുടെ കഴുത്തറുക്കുകയും പിന്നീട് ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റുകയു ചെയ്യുകയായിരുന്നു. ഈ ദാരുണമായ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ ക്യാമറയിൽ പകർത്തിയതായി എൻഡിടിപി റിപ്പോർട്ട് ചെയ്തു.
ദമ്പതികൾ വിവാഹിതരായിട്ട് നാല് വർഷമായെന്നും ഇവർ ബാരാമതി സ്വദേശികളാണെന്നും കലബുറഗി പോലീസ് സൂപ്രണ്ട് അദ്ദുരു ശ്രീനിവാസുലു എൻഡിടിവിയോട് പറഞ്ഞു.ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Location :
Karnataka
First Published :
Mar 27, 2026 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അവിഹിതമെന്ന് സംശയം; ഭർത്താവ് കാമറയ്ക്കു മുന്നിൽ ഭാര്യയുടെ കഴുത്തറുത്ത ശേഷം എസ്‌യുവി ഓടിച്ചുകയറ്റി കൊലപ്പെടുത്തി







