ഭാര്യയ്ക്ക് പരപുരുഷ ബന്ധമെന്ന് സംശയം; ജനനേന്ദ്രിയത്തിൽ സൂപ്പർ ഗ്ലൂ ഒട്ടിച്ച് ഭർത്താവ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഭാര്യയുടെ പരാതിയിൽ മുമോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയ്ക്ക് പരപുരുഷൻമാരുമായുള്ള ലൈംഗികബന്ധം തടയാൻ സൂപ്പർഗ്ലൂ ഉപയോഗിച്ച് ഭർത്താവ് ജനനേന്ദ്രിയം ഒട്ടിച്ചെന്നു പരാതി. കെനിയക്കാരനായ ഡെനിസ് മുമോയ്ക്കെതിരെയാണ് പരാതി. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തുക്കൾക്ക് ഭാര്യ നഗ്ന ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും അയയ്ക്കുന്നത് കണ്ടതിനെ തുടർന്നാണ് അങ്ങനെ ചെയ്തതെന്ന് 36 വയസുള്ള മുമോ പൊലീസിനോട് പറഞ്ഞതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ജന്മനാടായ കിറ്റുയിയിൽ നിന്നും ഏറെ ദൂരെയാണ് താൻ ജോലിക്ക് പോകുന്നതെന്നും അപ്പോഴെല്ലാം ഭാര്യ കാമുകന്മാരുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നുമാണ് ഇയാളുടെ ആരോപണം. 10 വർഷമായി ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നെന്നത് ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞതെന്നും മുമോ പറയുന്നു.
അടുത്തിടെ റുവാണ്ടയിൽ ജോലിക്ക് പോകുന്നതിന് മുൻപാണ് മുമോ ഭാര്യയുടെ ജനനേന്ദ്രിയം സൂപ്പർഗ്ലൂ ഉപയോഗിച്ച് അടച്ചത്. അസഹനീയമായ വേദനയെ തുടർന്ന് ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഭാര്യയുടെ പരാതിയിൽ മുമോയെ പൊലീസ് അറസ്റ്റ് ചെയ്തു. പരപുരുഷ ബന്ധത്തിന് ഭാര്യയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
advertisement
Location :
First Published :
Feb 16, 2020 9:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയ്ക്ക് പരപുരുഷ ബന്ധമെന്ന് സംശയം; ജനനേന്ദ്രിയത്തിൽ സൂപ്പർ ഗ്ലൂ ഒട്ടിച്ച് ഭർത്താവ്






