മയക്കുമരുന്നുമായി തിരുവനന്തപുരത്ത് ഡോക്ടറും മെഡിക്കൽ വിദ്യാർഥിയും ഉൾപ്പെടെ ഏഴു പേർ പിടിയിൽ
- Published by:meera_57
- news18-malayalam
Last Updated:
നാല് ഗ്രാം MDMAയും ഒരു ഗ്രാം കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും പിടിച്ചെടുത്തു
തിരുവനന്തപുരം കണിയാപുരത്ത് MDMAയും ഹൈബ്രിഡ് കഞ്ചാവുമായി (hybrid cannabis) ഡോക്‌ടറും മെഡിക്കൽ വിദ്യാർത്ഥിനിയും ഉൾപ്പെടെ ഏഴു പേർ പിടിയിൽ. ഇവരിൽ നിന്നും നാല് ഗ്രാം MDMAയും ഒരു ഗ്രാം കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും പിടിച്ചെടുത്തു. വാടകവീട്ടിൽ നിന്നും പിടികൂടിയ പ്രതികളെ കഠിനംകുളം പൊലീസിന് കൈമാറി.
കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അൻസിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ഇവരെ കഴിഞ്ഞ ദിവസം രാത്രി പിടിക്കാൻ ശ്രമിച്ചുവെങ്കിലും, പോലീസ് ജീപ്പിൽ കാറിടിപ്പിച്ച് രക്ഷപെടുകയായിരുന്നു. അവർ വാടകവീട്ടിലുണ്ട് എന്ന് വിവരം ലഭിച്ചതും, പോലീസ് അവിടെ വച്ച് പിടികൂടുകയായിരുന്നു.
advertisement
അതേസമയം, പോയവർഷം നവംബറിൽ കഠിനംകുളത്തു വച്ച് ലഹരിമാഫിയാസംഘം നടത്തിയ ആക്രമണത്തിൽ ഒരു സ്ഥാനാർഥി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി ഏഞ്ചലിനും ഭർത്താവിനും ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു. സംഘം ബഹളംവയ്ക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം നടന്നത്.
ലോക്കൽ പോലീസും എക്സൈസ് വകുപ്പും നടത്തിയ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമായി 2025-ൽ കേരളത്തിൽ എംഡിഎംഎ പിടിച്ചെടുക്കലുകൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തിഗത അറസ്റ്റുകളിൽ നിന്ന് ഏതാനും ഗ്രാം മുതൽ മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ ഭാഗമായി വലിയ വാണിജ്യ അളവുകളിൽ വരെ പിടിച്ചെടുക്കലുകൾ ഉണ്ടായിട്ടുണ്ട്.
advertisement
ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പോരാടുന്നതിന് പോലീസും എക്സൈസ് വകുപ്പുകളും ഉൾപ്പെടുന്ന 'ഓപ്പറേഷൻ ഡി-ഹണ്ട്' പോലുള്ള തീവ്രമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പിടിച്ചെടുക്കലുകൾ ഉണ്ടായിട്ടുള്ളത്.
ജൂലൈ മാസത്തിൽ തിരുവനന്തപുരം റൂറൽ പോലീസ് ആറ്റിങ്ങലിനടുത്ത് നിന്ന് ഏകദേശം 1.25 കിലോഗ്രാം എംഡിഎംഎ പിടികൂടി. ഇതിൽ നാല് പേർ അറസ്റ്റിലായി. ഒമാനിൽ നിന്ന് ഒരു ഈത്തപ്പഴ കണ്ടെയ്നർ വഴി മയക്കുമരുന്ന് കടത്തിയതായി റിപ്പോർട്ടുണ്ട്.
ഏകദേശം ഇതേ സമയത്തുതന്നെ മറ്റൊരു കേസിൽ, മസ്കറ്റിൽ നിന്ന് മിഠായി പാക്കറ്റുകളിൽ ഒരു കിലോഗ്രാം എംഡിഎംഎ ഒളിപ്പിച്ച നിലയിൽ എത്തിച്ച ഒരു സ്ത്രീയെ കോഴിക്കോട് വിമാനത്താവളത്തിൽ പോലീസ് പിടികൂടിയിരുന്നു.
advertisement
Summary: Seven people, including a doctor and a medical student, were arrested in Kaniyapuram, Thiruvananthapuram for possession of MDMA and hybrid cannabis. Four grams of MDMA, one gram of cannabis and 100 grams of regular cannabis were seized from them. The accused, who were arrested from a rented house, were handed over to the Kadinamkulam police
Location :
Thiruvananthapuram,Kerala
First Published :
Jan 01, 2026 11:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മയക്കുമരുന്നുമായി തിരുവനന്തപുരത്ത് ഡോക്ടറും മെഡിക്കൽ വിദ്യാർഥിയും ഉൾപ്പെടെ ഏഴു പേർ പിടിയിൽ









