മോഹൻലാലിനെ കാണുമ്പോൾ 'ദേ, കാലൻ വരുന്നു' എന്ന് പരാമർശം; അദ്ദേഹത്തിന്റെ അച്ഛനമ്മമാർക്ക് വേദന തോന്നിയ സന്ദർഭം

Last Updated:
സർക്കാർ സേവനമേഖലയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ഇളയമകൻ മോഹൻലാൽ സിനിമയിൽ തീർത്തും അപ്രതീക്ഷിതമായി എത്തുകയായിരുന്നു
1/6
നടൻ മോഹൻലാലിന് (Mohanlal) തന്റെ സർവസ്വം ആയിരുന്ന അമ്മ ശാന്തകുമാരിയുടെ വിയോഗം കേരളക്കരയിലും ദുഃഖത്തിന്റെ അലയൊലികൾ സൃഷ്‌ടിച്ചു. ഏറെക്കാലമായി മോശം ആരോഗ്യാവസ്ഥയിൽ തുടർന്നുപോന്ന അമ്മയെ മോഹൻലാലിന്റേയും പത്നി സുചിത്രയുടെയും മേൽനോട്ടത്തിലാണ് പരിചരിച്ചു പോന്നത്. അമ്മ കൊച്ചിയിലെ വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. ഇവിടേയ്ക്ക് സമയം കിട്ടുമ്പോഴെല്ലാം മോഹൻലാൽ വന്നിരുന്നു. അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ഭാര്യ അമ്മയുടെ കാര്യങ്ങൾക്ക് മുടക്കം വരുന്നില്ല എന്നുറപ്പു വരുത്തി. സർക്കാർ സേവനമേഖലയിൽ ഉന്നതഉദ്യോഗസ്ഥനായിരുന്നു മോഹൻലാലിൻറെ പിതാവ് വിശ്വനാഥൻ നായർ. അവിടെ നിന്നും തീർത്തും അപ്രതീക്ഷിതമായ മേഖലയിലേക്ക് വരികയായിരുന്നു ഇളയമകൻ മോഹൻലാൽ

advertisement
2/6
മോഹൻലാൽ സിനിമയിലെത്തുന്ന സമയം തിരുവനന്തപുരത്തെ പൂജപ്പുര എന്ന സ്ഥലത്തു നിന്നും ഉണ്ടായിരുന്ന പ്രശസ്തനായ നടനായിരുന്നു പൂജപ്പുര രവി. ഒരിക്കൽ തന്റെ മകൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് പിതാവ് അദ്ദേഹത്തോട് പറയുമ്പോൾ പോലും അതൊരുപക്ഷേ മോഹൻലാലിന്റെ ജ്യേഷ്‌ഠൻ പ്യാരിലാൽ ആയിരിക്കും എന്നായിരുന്നു പൂജപ്പുര രവി കരുതിയത്. എന്നിരുന്നാലും, അത് ഇളയമകനായിരിക്കും എന്നദ്ദേഹം പറയുമ്പോൾ പൂജപ്പുര രവിക്ക് അത്ഭുതമായിരുന്നു (തുടർന്ന് വായിക്കുക)

3/6
കൂടുതലും അമ്മയോട് ചേർന്ന് നിന്ന് വളർന്നു വലുതായ മകനാണ് മോഹൻലാൽ. തുടക്കകാലത്തെ സിനിമകളിൽ മോഹൻലാൽ കാട്ടിക്കൂട്ടിയ വികൃതികൾ പലതും വീട്ടിലും അങ്ങനെ തന്നെയെന്ന് ഒരിക്കൽ അമ്മ പറഞ്ഞിട്ടുണ്ട്. ബ്യൂറോക്രാറ്റിന്റെ ഭാര്യയും മലയാള സിനിമയിലെ മഹാനടന്റെ അമ്മയും ആയിരുന്നിട്ടും, ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ചയാളാണ് അമ്മ ശാന്തകുമാരി. ഇളയമകൻ സിനിമയിൽ വരും എന്നായപ്പോൾ, പഠനം പൂർത്തിയാക്കിയിട്ടു വേണം സിനിമയ്ക്ക് പ്രാധാന്യം നൽകാൻ എന്നായിരുന്നു പിതാവിന്റെ ഉപദേശം. സിനിമ വിട്ട് മറ്റേതെങ്കിലും മേഖല തെരഞ്ഞെടുക്കണം എന്ന് മോഹൻലാൽ പറയുമായിരുന്നുവെങ്കിലും, തന്റെ മകന് ഇവിടെയാണ് ഏറ്റവും അനുയോജ്യം എന്ന അഭിപ്രായക്കാരിയായിരുന്നു അമ്മ

4/6
'തൂവാനത്തുമ്പികൾ' സിനിമയുടെ സെറ്റിൽ ഒരിക്കൽ മോഹൻലാലിന്റെ അമ്മ ചെന്നിരുന്നു. അപ്പോഴും ഷൂട്ടിംഗ് കോലാഹലങ്ങളിൽ ഒന്നും ഉൾപ്പെടാതെ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന കോളേജിന്റെ ഇടനാഴിയിലെ കവാടത്തിനരികെ ഇരുന്ന് മകന്റെ വിവാഹക്കാര്യം ചർച്ച ചെയ്യുന്ന അമ്മയായിരുന്നു അവർ. ഈ സിനിമ കഴിഞ്ഞതും ലാലിന്റെയും സുചിത്രയുടെയും വിവാഹം നടക്കുകയും ചെയ്തു. 'തിരനോട്ടം' ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രം. റിലീസ് വൈകിയതിനാൽ, ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ആയിരുന്നു തിയേറ്ററിലെത്തിയ അരങ്ങേറ്റിയ ചിത്രം

5/6
ഈ സിനിമയിൽ നിന്നുമുള്ള 'ഗുഡ് ഈവനിംഗ് മിസിസ് പ്രഭ നരേന്ദ്രൻ' എന്ന ഡയലോഗ് പ്രശസ്തമാണ്. നായകനാവാൻ വിധിക്കപ്പെട്ട നടന്റെ തുടക്കം പക്ഷേ വില്ലൻ വേഷത്തിലൂടെയായിരുന്നു. ഇന്നും മോഹൻലാലിന്റെ സിനിമാ ജീവിതം എടുത്തുപറയുമ്പോൾ, ഈ സിനിമയും ഡയലോഗും ഇല്ലാത്ത ഒരു ചരിത്രം പറയൽ നടക്കില്ല. അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത താരങ്ങൾ ഒന്നിച്ചെത്തിയ സിനിമ കൂടിയായിരുന്നു അത്. പൂർണിമ ജയറാം (ഇന്നത്തെ പൂർണിമ ഭാഗ്യരാജ്), ശങ്കർ, മോഹൻലാൽ എന്നിവർക്ക് തുടക്കം നൽകിയ ചിത്രമായിരുന്നു ഒരു ക്രിസ്മസ് കാലത്ത് റിലീസ് ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ'

6/6
ഈ ചിത്രം ആദ്യ ദിവസം തിയേറ്ററിൽ പോയി കണ്ടവരിൽ മോഹൻലാലിന്റെ അച്ഛനമ്മമാരും ഉണ്ടായിരുന്നു. കന്നിയങ്കം തന്നെ മകനിലെ അഭിനേതാവിന്റെ തെളിവായി മാറി. സ്‌ക്രീനിൽ വില്ലനായ മോഹൻലാലിനെ കാണുന്ന നിമിഷം 'ദേ കാലൻ വരുന്നു' എന്ന സ്ത്രീകളുടെ പരാമർശം പക്ഷേ അമ്മയ്ക്ക് ഹൃദയഭേദകമായിരുന്നു. അച്ഛനും അതുകേട്ട് അൽപ്പം അസ്വസ്ഥത തോന്നാതെയിരുന്നില്ല. എന്നിരുന്നാലും നരേന്ദ്രൻ തന്റെ കരിയറിൽ മോഹൻലാൽ ഇന്നും സൂക്ഷിച്ചുപോരുന്ന കഥാപാത്രമാണ്. ഇവിടെ നിന്നും അദ്ദേഹത്തിന് സിനിമാ ലോകത്തേയ്ക്കുള്ള പടവുകൾ ഒന്നൊന്നായി കയറാൻ തുടക്കമാവുകയായിരുന്നു (Photo: The Complete Actor)

'അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ പുറത്തുവിടൂ'; ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ

  • ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നുവെന്ന് കടകംപള്ളി പറഞ്ഞു

  • തനിക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മാധ്യമങ്ങൾക്ക് വെല്ലുവിളിച്ചു

  • ജനങ്ങൾ തെറ്റിദ്ധരിക്കരുത് എന്നതിനാലാണ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് ഫേസ്ബുക്ക് പറഞ്ഞു.

View All
advertisement