സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഒന്നിലധികം തവണ ഗർഭം അലസിപ്പിച്ചു; നടൻ അറസ്റ്റിൽ

Last Updated:

മനു അഭിനയിച്ച പുതിയ സിനിമ റിലീസ് ചെയ്യാനിരിക്കെയായിരുന്നു അറസ്റ്റ്

നടൻ മദനൂർ മനു
നടൻ മദനൂർ മനു
ബെംഗളൂരു: ടെലവിഷൻ സീരിയൽ നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കന്നഡ നടൻ മദനൂർ മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുവിന്റെ പുതിയ സിനിമ 'കുലദല്ലി കീല്യാവുദോ' റിലീസ്ചെയ്യാനിരിക്കെയായിരുന്നു അറസ്റ്റ്. 33കാരിയായ കന്നഡ സീരിയൽ നടിയാണ് പരാതിക്കാരി. തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ബെംഗളൂരു അന്നപൂർണേശ്വരി നഗർ പൊലീസാണ് കേസെടുത്തത്.
ഇതും വായിക്കുക: ഉപഭോക്താക്കൾ‌ക്ക് സ്വന്തം ക്യുആർ കോഡ് നൽകി 11 ലക്ഷം തട്ടിയ ജീവനക്കാരി അറസ്റ്റിൽ
ബലാത്സംഗം, വഞ്ചന, ശാരീരിക ആക്രമണം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നീ കുറ്റങ്ങളാണ് സീരിയൽ നടി പരാതിയിൽ പറയുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2018 ൽ കോമഡി ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് നടി മനുവിനെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിലായി. സംഭവ ദിവസം ഷോയുടെ ശമ്പളം നൽകാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നാണ് പരാതി. മനു പിന്നീട് തന്റെ വീട്ടിൽ വന്ന് കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
advertisement
ഇതും വായിക്കുക: പീഡനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് അമ്മ; 'രണ്ടാനമ്മയോടൊപ്പം കുഞ്ഞ് ജീവിക്കുന്നത്‌ ദുഃസ്വപ്നം കണ്ടു'
2022നു 2025നും ഇടയിൽ നടന്റെ പീഡനത്തിന് ഇരയായി രണ്ടുതവണ ഗർഭിണിയായെന്നും നടി പറയുന്നു. രണ്ട് തവണയും മനു ഗർഭഛിദ്ര ഗുളികകൾ നൽകി. തന്നെ ശാരീരികമായി ആക്രമിച്ചുവെന്നും, സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിക്കുന്നു. ഇതുകൂടാതെ തന്നിൽ നിന്നും വലിയ തുകകൾ‌ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. കന്നഡയിലെ പ്രശസ്ത ഹാസ്യതാരമാണ് മദനൂർ മനു. ഖിലാഡിഗാലു സീസൺ 2 എന്ന റിയാലിറ്റി ഷോയിലൂടെയാണ് മനു ശ്രദ്ധേയനായത്. സീരിയൽ മേഖലയിലും അറിയപ്പെടുന്ന നടനാണ്.
advertisement
Summary: Kannada actor Madenur Manu has been arrested after a co-artiste filed a complaint against him for raping her on the pretext of marriage.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഒന്നിലധികം തവണ ഗർഭം അലസിപ്പിച്ചു; നടൻ അറസ്റ്റിൽ
Next Article
advertisement
ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; വയോധികന്റെ കഴുത്തിൽ കുത്തേറ്റു
ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം; വയോധികന്റെ കഴുത്തിൽ കുത്തേറ്റു
  • ബിവറേജിൽ ക്യൂ നിൽക്കുന്നതിനെ ചൊല്ലി തർക്കം

  • പ്രതി ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു

  • ഗുരുതരമായി പരിക്കേറ്റ റാഫിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

View All
advertisement