ശരണ്യയെ കാമുകൻ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തു; നിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Last Updated:

ശരണ്യയെ വിവാഹം കഴിക്കാൻ നിതിന് താത്പര്യം ഉണ്ടായിരുന്നില്ല

കണ്ണൂർ: ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ ശരണ്യയുടെ കാമുകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വലിയന്നൂർ സ്വദേശി നിതിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ കൊലപാത പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഗൂഡാലോചനയിലും നിതിന് പങ്കുണ്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. ശരണ്യയെ കാമുകൻ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കുട്ടി മരിക്കുന്നതിന് തലേ ദിവസം നിതിൻ ശരണ്യയുടെ വീട്ടിൽ എത്തിയിരുന്നു. ശരണ്യയുടെ ചില ആഭരണങ്ങളും ഇയാൾ കൈക്കലാക്കിയിരുന്നു. ശരണ്യയെ കൊണ്ട് ലോൺ എടുപ്പിച്ച് പണം തട്ടാനും ഇയാൾ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ രേഖകളും ബാങ്കിൽ എത്തിയതിന്റെ സിസിടി വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
advertisement
ഇതിനിടയിൽ നിതിന്റെ വിവാഹം നിശ്ചയിച്ചതിൽ ശരണ്യ അസ്വസ്ഥയായി. നഗരത്തിൽ ഒരിടത്ത് വച്ച് ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒന്നര മണികൂറിലധികം നീണ്ടു നിന്ന കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 17 നാണ് ഒന്നര വയസുകാരൻ വിയാന്റെ മൃതദേഹം തയ്യിൽ കടൽ ഭിത്തിയിൽ കണ്ടെത്തുന്നത്. അടുത്ത ദിവസം വൈകുന്നേരത്തോടെ അമ്മ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനെ സംബന്ധിച്ചുള്ള വിവരം അപ്പോൾ പോലീസിന് ലഭിച്ചിരുന്നു. കുറ്റകൃത്യത്തിൽ നിതിന് പങ്കില്ലന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ സ്വീകരിച്ചതെങ്കിലും അന്വേഷണം അവസാനിപ്പിച്ചില്ല.
advertisement
പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ശരണ്യയുടെ വീടിന് സമീപത്ത് നിതിൻ എത്തിയതായി ദൃക്സാക്ഷിയിൽ നിന്ന് ബോധ്യപെട്ടു. അങ്ങനെ നിതിനെ വീണ്ടും ചോദ്യം ചെയ്തു. ശരണ്യയേയും നിതിനേയും ഒപ്പം ഇരുത്തിയും മൊഴികൾ താരതമ്യം ചെയ്തു.
കൊലപാതകത്തിൽ നിതിന് പങ്കില്ലന്ന നിലപാടിൽ ഉറച്ച് നിന്ന ശരണ്യ പോലീസ് തെളിവ് നിരത്തിയതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. അങ്ങനെയാണ് കൊലപാതകത്തിന്റെ ഗൂഡാലോചനയിലെ നിതിന്റെ പങ്ക് വ്യക്തമായത്. കുഞ്ഞിനെ ഒഴിവാക്കാൻ നിതിൻ പ്രേരിപ്പിച്ചിരുന്നതായും ശരണ്യ പോലീസിനോട് സമ്മതിച്ചു.
advertisement
ശരണ്യയെ വിവാഹം കഴിക്കാൻ നിതിന് താത്പര്യം ഉണ്ടായിരുന്നില്ല. മറിച്ച് സാമ്പത്തികമായും ശാരീരികമായും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശരണ്യയെ കാമുകൻ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തു; നിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement