ഡല്‍ഹിയില്‍ റിട്ടയേര്‍ഡ് കേണലില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലം സ്വദേശി അറസ്റ്റില്‍

Last Updated:

തട്ടിപ്പ് സംഘത്തിന്‍റെ തലവനായ കൊല്ലം സ്വദേശി അനന്ദു ലാൽ ഒളിവിലാണ്

News18
News18
ഡല്‍ഹിയില്‍ റിട്ടയേര്‍ഡ് കേണലില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊല്ലം സ്വദേശി അറസ്റ്റില്‍. അഴീക്കല്‍ സ്വദേശിയായ ശ്രീജിത്ത് രാജേന്ദ്രനെയാണ് ഡല്‍ഹി പൊലീസ് കേരളത്തിൽ വെച്ചു അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് മല്‍സ്യത്തൊഴിലാളിയാണ്.
വിദേശ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിച്ചാല്‍ വമ്പൻ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്താണ് സംഘം റിട്ടയേര്‍ഡ് കേണലില്‍നിന്ന് പല തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ തട്ടിപ്പ് സംഘത്തിന്‍റെ തലവനായ കൊല്ലം സ്വദേശി അനന്ദു ലാലിനെ പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണ്.
മുന്‍ സൈനിക ഉദ്യോഗസ്ഥനില്‍നിന്ന് പല തവണയായി 18 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. പെട്ടെന്ന് പണമുണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുവാനും വേണ്ടി ഒരു സുഹൃത്താണ് മല്‍സ്യത്തൊഴിലാളിയായ ശ്രീജിത്തിനെ തട്ടിപ്പുകാരുടെ സംഘത്തിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
advertisement
2023 ഡിസംബറിലെടുത്ത കേസിലാണ് നടപടി. തട്ടിപ്പില്‍ സംഘത്തില്‍ കൂടുതല്‍പ്പേരുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡല്‍ഹിയില്‍ റിട്ടയേര്‍ഡ് കേണലില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലം സ്വദേശി അറസ്റ്റില്‍
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement