കോഴിക്കോട് സെക്സ് റാക്കറ്റ്; മുഖ്യപ്രതി ബിന്ദു ഒരു ഇടപാടിൽ നേടിയത് 2500 രൂപ; ദിവസേന വരുമാനം അരലക്ഷത്തിലേറെ

Last Updated:

ശനിയാഴ്ചയാണ് കോഴിക്കോട് മലാപ്പറമ്പിൽ വാടകയ്ക്കെടുത്ത അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ സ്ത്രീകളെയും ആവശ്യക്കാരായി എത്തിയവരെയും പൊലീസ് അറസ്റ്റ് ചെയ്തത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റ് കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ബിന്ദു ഒരു ഇടപാടിൽ നേടിയത് 2500 രൂപ. ഒരു ദിവസം ശരാശരി 25 ഇടപാടുകാർ വരെ ഇവരുടെ ഫ്ളാറ്റിൽ എത്തിയിരുന്നു. അറലക്ഷത്തിലേറെ രൂപയാണ് ഇവരുടെ ദിവസേനയുള്ള വരുമാനം. ഒരു ഇടപാടിൽ 2500 രൂപ വാങ്ങുമെങ്കിലും 1000 രൂപയായിരുന്നു പെൺകുട്ടികൾക്ക് നൽകിയിരുന്നത്. മറ്റ് ജില്ലകളിൽ ഇവർക്ക് കേന്ദ്രങ്ങളുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
അതേസമയം ബിന്ദുവിനെതിരെയുള്ള കൂടുതൽ കേസുകളുടെ വിവരങ്ങൾ പുറത്തുവരികയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിന് ബിന്ദുവിന്‍റെ പേരില്‍ നേരത്തെ കേസുണ്ട്. വ്യാജ സ്വര്‍ണം പണയം വെച്ച കേസിൽ കോഴിക്കോട് ടൌൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ് ബിന്ദു. വയനാട്ടില്‍ ഒരു ചെക്ക് കേസും ബിന്ദുവിന്റെ പേരിലണ്ട്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മലാപ്പറമ്പിൽ വാടകയ്ക്കെടുത്ത അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ സ്ത്രീകളെയും ആവശ്യക്കാരായി എത്തിയവരെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ എട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. മുറിയിൽ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തിരുന്നു. 2 വർഷം മുൻപാണ് സംഘം ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് സെക്സ് റാക്കറ്റ്; മുഖ്യപ്രതി ബിന്ദു ഒരു ഇടപാടിൽ നേടിയത് 2500 രൂപ; ദിവസേന വരുമാനം അരലക്ഷത്തിലേറെ
Next Article
advertisement
യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം; സായ് പല്ലവിക്കും കലൈമാമണി
യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം; സായ് പല്ലവിക്കും കലൈമാമണി
  • ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബലക്ഷ്മി പുരസ്കാരം ലഭിച്ചു.

  • നടൻ എസ്.ജെ. സൂര്യ, നടി സായ് പല്ലവി, സംവിധായകൻ ലിങ്കുസ്വാമി എന്നിവർക്ക് 2021ലെ കലൈമാമണി പുരസ്കാരം.

  • 2021, 2022, 2023 വർഷങ്ങളിലെ കലൈമാമണി പുരസ്കാരങ്ങൾ ഒക്ടോബറിൽ എം.കെ. സ്റ്റാലിൻ സമ്മാനിക്കും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement