കാറുകള്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി; കണ്ടെടുത്തത് 90 കുപ്പി മദ്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൂട്ടിയിടിച്ച ഒരു കാറിലുണ്ടായിരുന്നവർ താക്കോലെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
കണ്ണൂർ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ ഒരു കാറിൽ നിന്ന് യാത്രക്കാർ ഓടി രക്ഷപ്പെട്ടു. ഈ വാഹനത്തിൽ നിന്ന് 90 കുപ്പി മദ്യം കണ്ടെടുത്തു. കണ്ണപുരം യോഗശാലയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തുന്നതിനിടെയാണ് മദ്യം കണ്ടെത്തിയത്.
കൂട്ടിയിടിച്ച ഒരു കാറിലുണ്ടായിരുന്നവർ താക്കോലെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കാറിലുള്ളവരെ കാണാത്തതിനെ തുടർന്ന് കണ്ണപുരം എസ് സിജി സാംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്.
സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്ന് 500 മില്ലിയുടെ അഞ്ച് കെയ്സ് മദ്യം കണ്ടെത്തിയത്. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി സുജിത്താണ് മദ്യം കണ്ടെടുത്ത കാറിന്റെ ആര്‍.സി. ഉടമസ്ഥനെന്നും മനു എന്നാളാണ് കാര്‍ ഓടിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
advertisement
അപകടത്തിൽപ്പെട്ട മറ്റു കാറിലുണ്ടായിരുന്ന യാത്രകാരിയ്ക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Location :
First Published :
Aug 08, 2022 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാറുകള്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി; കണ്ടെടുത്തത് 90 കുപ്പി മദ്യം







