തൃശൂരിൽ ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ചു; പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കം കൊലയ്ക്ക് കാരണമെന്ന് ആരോപണം

Last Updated:

മരിച്ച രാജന്റെ വീട് തിയേറ്ററിനു സമീപത്താണ്. രാജനും മരുമകന്‍ വിനുവും പാർക്കിങ്ങിനെ ചൊല്ലി പരാതി ഉന്നയിച്ചു. പിന്നാലെ തർക്കവും ഉണ്ടായി

തൃശൂർ: തൃശൂരിൽ പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ലോട്ടറി വ്യാപാരിയെ തിയറ്ററുടമ കുത്തിക്കൊന്നതായി ആരോപണം. മാപ്രാണം സ്വദേശിയായ രാജനാണ് കൊല്ലപ്പെട്ടത്. തിയറ്റർ ഉടമയായ സഞ്ജുവുമായുള്ള തർക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് ആരോപണം.
മാപ്രാണം വർണ തിയേറ്ററിനു സമീപം വെള്ളിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. സിനിമ കാണാൻ വരുന്നവർ തൊട്ടടുത്ത വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇവിടെ നേരത്തേ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു. മരിച്ച രാജന്റെ വീട് തിയേറ്ററിനു സമീപത്താണ്. രാജനും മരുമകന്‍ വിനുവും പാർക്കിങ്ങിനെ ചൊല്ലി പരാതി ഉന്നയിച്ചു. പിന്നാലെ തർക്കവും ഉണ്ടായി. അതിനു ശേഷം തിയേറ്റർ നടത്തിപ്പുകാരനും 3 ജീവനക്കാരും ചേർന്ന് ഇവരുടെ വീട്ടിൽ കയറി ആക്രമണം നടത്തിയതായാണ് ആരോപണം.
advertisement
കത്തിയും വടിവാളുകളുമായി വീട്ടിൽ കയറിയ സംഘം രാജനെയും വിനുവിനെയും ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കുത്തേറ്റ് ഏറെ നേരം രക്തം വാർന്നുകിടന്ന രാജൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മരുമകന്‍ വിനുവിന് ബിയർ കുപ്പികൊണ്ടു തലയ്ക്ക് അടിയേറ്റു. സംഭവത്തിനു ശേഷം തിയേറ്റർ‌ നടത്തിപ്പുകാർ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിന് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ ലോട്ടറി വ്യാപാരി കുത്തേറ്റ് മരിച്ചു; പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കം കൊലയ്ക്ക് കാരണമെന്ന് ആരോപണം
Next Article
advertisement
നരേന്ദ്ര മോദിയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവർത്തകർ സാരിയുടുപ്പിച്ചു
നരേന്ദ്ര മോദിയെ അപമാനിക്കുന്ന ചിത്രം പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവർത്തകർ സാരിയുടുപ്പിച്ചു
  • മുംബൈയിൽ 73 വയസുകാരനായ കോൺഗ്രസ് പ്രവർത്തകൻ പഗാരെയെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചു.

  • പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പഗാരെയെ സാരിയുടുപ്പിച്ചു.

  • ബിജെപി പ്രവർത്തകരുടെ നടപടിയെ വിമർശിച്ച് കോൺഗ്രസ്: ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണം.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement